കരിങ്കൽ ക്വാറിയിൽ നിന്നും കല്ല് ദേഹത്ത് വീണ് ഗർഭിണിക്ക് പരിക്ക്

Spread the love

അരീക്കോട് : കരിങ്കൽ ക്വാറിയിൽ നിന്നും കല്ല് ദേഹത്ത് വീണ് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഗർഭിണിക്ക് പരിക്ക്.

വാലില്ലാപുഴ സ്വദേശിനിയായ ഫർബിനക്കാണ് പരിക്കേറ്റത്. യുവതിയെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്- മലപ്പുറം ജില്ലാ അതിർത്തിയായ അരീക്കോട് വാലില്ലാപുഴയിലെ ഫ്രൻസ് ക്രഷറിൽ നിന്നുമാണ് പാറ പൊട്ടിക്കുന്നതിനിടെ കല്ല് തെറിച്ചു വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്ത് ഒരു മാസം മുൻപും സമാന സംഭവം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.