ഗര്‍ഭിണിയായ കാട്ടിയെ വേട്ടയാടി കറിവെച്ച്‌ കഴിച്ചു; മിച്ചംവന്ന മാംസം വിറ്റു; പൂർണ വളർച്ചയെത്തിയ ഭ്രൂണം ഉള്‍പ്പെടെ വനത്തില്‍ കുഴിച്ചിട്ടു; ക്ഷേത്രം പൂജാരി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Spread the love

നിലമ്പൂർ: ഗർഭിണിയായ കാട്ടിയെ (ഇന്ത്യൻ വൈല്‍ഡ് ഗോർ) വേട്ടയാടി മാംസം വില്‍പന നടത്തിയ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റില്‍.

video
play-sharp-fill

ചാലിയാർ ഇടിവണ്ണ മങ്ങാട്ടിരി നന്ദൻ (സുനില്‍കുമാർ – 50), എടവണ്ണ പന്നിപ്പാറ വികെ പടി അക്കരമ്മല്‍ ഹംസ (42) എന്നിവരാണ് പിടിയിലായത്.

ക്ഷേത്ര പൂജാരിയാണ് അറസ്റ്റിലായ നന്ദൻ. കേസില്‍ ഇതുവരെ 11 പേർ അറസ്റ്റിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 8ന് കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയില്‍ നിലമ്ബൂർ കോവിലകം ഇരുള്‍ക്കുന്ന് നിക്ഷിപ്ത മലവാരത്തില്‍ ഇടിച്ചില്‍ ഭാഗത്ത് വച്ചാണ് കാട്ടിയെ സംഘം വേട്ടയാടിയത്. ചോലയില്‍ വെള്ളം കുടിക്കാനെത്തിയ കാട്ടിയെ വെടിവച്ചു കൊന്ന് മാംസം എടുത്ത ശേഷം പൂർണ വളർച്ചയെത്തിയ ഭ്രൂണം ഉള്‍പ്പെടെ വനത്തില്‍ കുഴിച്ചിട്ടെന്നാണ് കേസ്.

പന്നിക്കൂട്ടം അവശിഷ്ടങ്ങള്‍ മാന്തി പുറത്തിട്ടതോടെ ജനുവരി 18ന് വനപാലകർ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.