play-sharp-fill
ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുകയാണോ? അതിനായി  ശാരീരികമായും മാനസികമായും എങ്ങനെ ഒരുങ്ങാം;  ഉറപ്പായും ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്….

ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുകയാണോ? അതിനായി ശാരീരികമായും മാനസികമായും എങ്ങനെ ഒരുങ്ങാം; ഉറപ്പായും ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്….

സ്വന്തം ലേഖിക

കോട്ടയം: ഗര്‍ഭിണിയാകാന്‍ ഓരോ സ്ത്രീയും ശാരീരികമായും മാനസികമായും തയ്യാറെടുക്കേണ്ടതുണ്ട്.

ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകള്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില ഘടകങ്ങളുണ്ട്. അവ ഏതെക്കൊയെന്ന് നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങളുടെ ആര്‍ത്തവചക്രം ശ്രദ്ധിക്കുക:
ഗര്‍ഭിണിയാകാന്‍ സ്ത്രീകള്‍ ആദ്യം അവരുടെ ആര്‍ത്തവചക്രം മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെ അനുയോജ്യമായ സമയത്ത് ബന്ധപ്പെടുന്നതിലൂടെ ഗര്‍ഭധാരാണ സാധ്യത കൂടും. ആര്‍ത്തവചക്രത്തിന്റെ 13 മുതല്‍ 18 വരെ ദിവസങ്ങള്‍ക്കിടയിലാണ് അണ്ഡോത്പാദന സമയമായി കണക്കാക്കുന്നത്. ഗര്‍ഭധാരണത്തിന് ഏറ്റവും നല്ല സമയമാണിത്. ഈ സമയത്ത് ദമ്പതികള്‍ ബന്ധപ്പെടുകയാണെങ്കില്‍, ഗര്‍ഭധാരണത്തിനുള്ള സാധ്യത 99 ശതമാനമാണ്. വിവിധ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ നിങ്ങളുടെ ആര്‍ത്തവും അണ്ഡാത്പാദനം ഇപ്പോള്‍ ട്രാക്കുചെയ്യാനാകും. ഇത് കൂടാതെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ഒരു ഓവുലേഷന്‍ ടെസ്റ്റ് കിറ്റ് വാങ്ങിയും ഇത് പരിശോധിക്കാവുന്നതാണ്.

സംഭോഗ വേളയില്‍ ഈ കാര്യങ്ങള്‍ മനസ്സില്‍ കരുതുക:
ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം ഉടന്‍ തന്നെ വാഷ്റൂമില്‍ പോയി കുളിക്കരുത്. ഈ സമയത്ത് നിങ്ങള്‍ രണ്ടുപേരും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഒന്നും ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതാണ്. ഗര്‍ഭധാരണത്തിനായി ബന്ധപ്പെടുമ്പോള്‍ എണ്ണയോ ക്രീമോ ഉപയോഗിക്കരുതെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

ഫോളിക് ആസിഡ് ഗുളികകള്‍:
ഗര്‍ഭധാരണം ആസൂത്രണം ചെയ്യുന്നതിന് മൂന്ന് മാസം മുൻപ് ഫോളിക് ആസിഡ് ഗുളികകള്‍ കഴിക്കാന്‍ തുടങ്ങുക. കാരണം ഇത് അവ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അണ്ഡോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ബീജസങ്കലനത്തിനും ഗര്‍ഭസ്ഥ ശിശുവിന്റെ വികാസത്തിനും ഫോളിക് ആസിഡ് ഗുളികകള്‍ സഹായിക്കുന്നു. എന്നിരുന്നാലും ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇവ കഴിക്കുന്നതാണ് കൂടുതല്‍ അഭികാമ്യം.

ഡോക്ടറുടെ സഹായം സ്വീകരിക്കുക:
എല്ലാ രീതികളും പരീക്ഷിച്ചതിന് ശേഷവും സ്ത്രീകള്‍ക്ക് ഗര്‍ഭിണിയാകാന്‍ സമയമെടുക്കുന്നതായി തോന്നിയാല്‍ ഡോക്ടറെ കാണാവുന്നതാണ്. ആര്‍ത്തവ ക്രമക്കേടുകള്‍, വെളുത്ത ഡിസ്ചാര്‍ജ്, വയറുവേദന തുടങ്ങിയ ഏതെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശം തേടാവുന്നതാണ്.

മെഡിക്കല്‍ ചെക്കപ്പുകള്‍:
ഗര്‍ഭധാരണം ആസൂത്രണം ചെയ്യുന്ന സ്ത്രീകളെ അവരുടെ ഹോര്‍മോണുകള്‍ പരിശോധിക്കാനും അവരുടെ ഫാലോപ്യന്‍ ട്യൂബുകളുടെ ശേഷി അറിയാന്‍ ആര്‍ത്തവചക്രത്തില്‍ ഹിസ്റ്ററോസാല്‍പിംഗോഗ്രാഫി ചെയ്യാനും ഡോക്ടര്‍മാര്‍ പലപ്പോഴും ഉപദേശിക്കാറുണ്ട്. ബീജസങ്കലനത്തിന് ഫാലോപ്യന്‍ ട്യൂബുകള്‍ അത്യന്താപേക്ഷിതമായതിനാല്‍, ഏതെങ്കിലും അണുബാധയോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടോ എന്നറിയാനാണ് ഇത് ചെയ്യുന്നത്. ഫാലോപ്യന്‍ ട്യൂബുകള്‍ ആരോഗ്യമുള്ളതായിരിക്കേണ്ടത് പ്രധാനമാണ്, കാരണം ബീജസങ്കലനം അവിടെ മാത്രമേ നടക്കൂ.

അമ്മയോടൊപ്പം അച്ഛനും ആരോഗ്യവാനായിരിക്കേണ്ടത് അത്യാവശ്യമാണ്:
ആരോഗ്യകരമായ ഗര്‍ഭധാരണത്തിനും പ്രസവത്തിനും സ്ത്രീ മാത്രമല്ല പുരുഷനും പൂര്‍ണ ആരോഗ്യവാനായിരിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പുരുഷന്റെ ബീജം (ശുക്ലം) ആരോഗ്യകരമായിരിക്കേണ്ടത് ഗര്‍ഭധാരണത്തിന് ആവശ്യമാണ്. ബീജത്തില്‍ ഒരു ഹൈഡ്രോസെല്‍ ഉണ്ടെങ്കില്‍ എത്രയും വേഗം ഒരു സ്‌പെഷ്യലിസ്റ്റിനെ സമീപിക്കണം. ഹൈഡ്രോസെല്‍ എന്നത് പുരുഷന്മാരുടെ വൃഷണങ്ങളില്‍ ദ്രാവകം അടിഞ്ഞുകൂടാന്‍ തുടങ്ങുന്ന ഒരുതരം രോഗമാണ്. ഇത് വേദനയോ പ്രശ്നമോ ഉണ്ടാക്കില്ല, എന്നാല്‍ ഇത് മൂലം ഭാവിയില്‍ ലൈംഗിക ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം, ഇത് വന്ധ്യതയ്ക്കും കാരണമാകുന്നു. ഇത് കൂടാതെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും വേണം. മദ്യപാനവും പുകവലിയും ഉപേക്ഷിക്കണം കാരണം ഇത് നിങ്ങളുടെ ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാം.