വാടകഗര്‍ഭധാരണത്തിന് നൽകിയത് 35 ലക്ഷം രൂപ; കുഞ്ഞിന്റെ ഡി എൻ എ ടെസ്റ്റില്‍ ആ ഞെട്ടിക്കുന്ന സത്യം പുറത്ത്; ദമ്പതികളുടെ പരാതിയിൽ വാടക ഗർഭധാരണവും ബീജക്കടത്തും നടത്തിവന്ന ഡോക്ടറടങ്ങുന്ന വൻറാക്കറ്റ് പിടിയില്‍

Spread the love

ഹൈദരാബാദ്: നിയമവിരുദ്ധമായി വാടക ഗർഭധാരണവും ബീജക്കടത്തും നടത്തിവന്ന റാക്കറ്റ് സെക്കന്തരാബാദില്‍ പിടിയില്‍.

സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ ഉള്‍പ്പെടെ പത്തുപേർ അറസ്റ്റിലായി.
ഹൈദരാബാദ് പോലീസ് നടത്തിയ റെയ്ഡില്‍ റെജിമെന്റല്‍ ബസാറിലെ യൂണിവേഴ്സല്‍ സൃഷ്ടി ഫെർട്ടിലിറ്റി സെന്ററിന്റെ മാനേജർകൂടിയായ ഡോക്ടർ നമ്രതയും സംഘവുമാണ് അറസ്റ്റിലായത്.

ക്ലിനിക്കില്‍ ചികിത്സ തേടിയ ദമ്പതിമാരുടെ പരാതിയിന്മേല്‍ നടന്ന അന്വേഷണമാണ് റാക്കറ്റിലേക്ക് എത്തിയത്. നിലവില്‍ സെക്കന്തരാബാദില്‍ താമസിക്കുന്ന രാജസ്ഥാൻ സ്വദേശികളായ ദമ്പതിമാരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലിനിക്ക് ഏർപ്പാടാക്കിയ വാടക ഗർഭപാത്രത്തിലൂടെ ജനിച്ച കുഞ്ഞിന് തങ്ങളുമായി ജനിതക ബന്ധമില്ലെന്ന്, സ്വതന്ത്രമായി നടത്തിയ ഒരു ഡിഎൻഎ പരിശോധനയിലൂടെ, ഇവർ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഇവർ പോലീസില്‍ പരാതി നല്‍കിയത്. വാടക ഗർഭധാരണത്തിനായി 35 ലക്ഷം രൂപയാണ് ഇവർ കഴിഞ്ഞ വർഷം ക്ലിനിക്കിന് നല്‍കിയത്.

കുഞ്ഞ് ജനിച്ചപ്പോള്‍, വാടക അമ്മയുടെ ഡിഎൻഎ പരിശോധന നടത്തണമെന്ന ഇവരുടെ ആവശ്യം ഡോക്ടർ നമ്രത വൈകിപ്പിച്ചതായി ദമ്പതിമാർ പറയുന്നു. പിന്നാലെയാണ് ഇവർ ഡല്‍ഹിയില്‍ സ്വതന്ത്രമായി ഡിഎൻഎ പരിശോധനയ്ക്ക് ഏർപ്പാട് ചെയ്തത്.

പരിശോധനാ ഫലങ്ങള്‍ അവരുടെ ഏറ്റവും വലിയ ഭയം ശരിവെച്ചു. കുഞ്ഞിന് അവരുമായി യാതൊരു ജനിതക ബന്ധവുമില്ലായിരുന്നു. ജൂണില്‍, ഡിഎൻഎ തെളിവുകളുമായി സമീപിച്ചപ്പോള്‍, ഒരു ‘കൈയബദ്ധം’ സംഭവിച്ചതായി ഡോക്ടർ നമ്രത സമ്മതിച്ചതായി ദമ്പതിമാർ പറയുന്നു.

കുറ്റം സമ്മതിച്ച ഡോക്ടർ നമ്രത പ്രശ്നം പരിഹരിക്കാൻ സമയം ആവശ്യപ്പെടുകയും പിന്നാലെ സ്ഥലംവിടുകയുമായിരുന്നു. ഇതോടെയാണ് ദമ്പതികള്‍ ഗോപാലപുരം പോലീസിനെ സമീപിച്ചത്. പരാതി ലഭിച്ചയുടൻതന്നെ പോലീസ് യൂണിവേഴ്സല്‍ സൃഷ്ടി ഫെർട്ടിലിറ്റി സെന്ററില്‍ റെയ്ഡ് നടത്തി. രാത്രി വൈകിയും നടന്ന പരിശോധനയ്ക്ക് പിന്നാലെ പുലർച്ചെ വരെ ജീവനക്കാരെ ചോദ്യം ചെയ്തു. പരിശോധനയില്‍ നിർണായക രേഖകള്‍ പിടിച്ചെടുക്കുകയും ബീജ സാമ്പിളുകള്‍ ഫോറൻസിക് പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.