video
play-sharp-fill

ഗർഭിണിയായ യുവതിക്ക് ​ഗ്രൂപ്പ് മാറി രക്തം നൽകിയ സംഭവത്തിൽ മൂന്ന് ആരോ​ഗ്യപ്രവർത്തകർക്കെതിരെ നടപടി: രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു, നഴ്സിന് സസ്പെൻഷൻ

ഗർഭിണിയായ യുവതിക്ക് ​ഗ്രൂപ്പ് മാറി രക്തം നൽകിയ സംഭവത്തിൽ മൂന്ന് ആരോ​ഗ്യപ്രവർത്തകർക്കെതിരെ നടപടി: രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു, നഴ്സിന് സസ്പെൻഷൻ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം:  പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ നടപടിയെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് താല്‍ക്കാലിക ഡോക്ടര്‍മാരെ പുറത്താക്കി. ഡ്യൂട്ടി നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു.

മൂന്ന് പേര്‍ക്കും ശ്രദ്ധക്കുറവുണ്ടായെന്ന കണ്ടെത്തലിനെ  തുടർന്നാണ് നടപടി സ്വീകരിച്ചത്. ഡ്യൂട്ടി ഡോക്ടര്‍ക്കും വാര്‍ഡ് നഴ്‌സിനും ശ്രദ്ധക്കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്‌സ് രക്തം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് മലപ്പുറം സ്വദേശിനി റുക്‌സാനയ്ക്ക് ഒ നെഗറ്റീവ് രക്തം നല്‍കേണ്ടതിന് പകരം ബി പോസിറ്റീവ് രക്തം നല്‍കിയത്.  പകുതി രക്തം കയറ്റിയപ്പോഴേക്കും യുവതിക്ക് വിറയല്‍ അനുഭവപ്പെടുകയായിരുന്നു.

തുടർന്ന്  ഡോക്ടര്‍ എത്തി നടത്തിയ പരിശോധനയിലാണ് രക്തം മാറി നല്‍കിയതായി അറിയുന്നത്.   ഉടൻ തന്നെ  ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടെ​ന്നും ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​റി​യി​ച്ചു. പൊ​ന്നാ​നി മാ​തൃ-​ശി​ശു കേ​ന്ദ്ര​ത്തി​ൽ വ​ച്ച് വെ​ള്ളി​യാ​ഴ്ച​യാ​ണ് വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി​നി റു​ക്‌​സാ​ന​യ്ക്ക് (26) ‌‌ര​ക്തം മാ​റ്റി ന​ല്‍​കി​യ​ത്.