video

00:00

മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സൂദന്‍ യുപിഎസ്‌സി ചെയര്‍പേഴ്‌സണ്‍ ; ആഗസ്റ്റ് ഒന്നിന് ചുമതലയേല്‍ക്കും ; പുതിയ നിയമനത്തിന് അംഗീകാരം നല്‍കി രാഷ്ട്രപതി

മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സൂദന്‍ യുപിഎസ്‌സി ചെയര്‍പേഴ്‌സണ്‍ ; ആഗസ്റ്റ് ഒന്നിന് ചുമതലയേല്‍ക്കും ; പുതിയ നിയമനത്തിന് അംഗീകാരം നല്‍കി രാഷ്ട്രപതി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സൂദന്‍ യുപിഎസ്‌സി ചെയര്‍പേഴ്‌സണ്‍. കാലാവധി പൂര്‍ത്തിയാകും മുന്‍പേ മനോജ് സോണി രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ആഗസ്റ്റ് ഒന്നിന് പ്രീതി സൂദന്‍ യുപിഎസ്‌സി ചെയര്‍പേഴ്‌സണായി ചുമതലയേല്‍ക്കും.പുതിയ നിയമനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. അടുത്തവര്‍ഷം ഏപ്രില്‍ 29വരെയാണ് നിയമനം.

ആന്ധ്രാപ്രദേശ് കേഡര്‍ ഓഫീസറായ സൂദന്‍ നേരത്തെ വനിതാ-ശിശു വികസന, പ്രതിരോധ മന്ത്രാലയങ്ങളില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകബാങ്കിന്റെ കണ്‍സല്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2029 മെയ് വരെ കാലാവധി നിലനില്‍ക്കെയാണ് മനോജ് സോണി രാജിവച്ചത്. പ്രബേഷണറി ഐഎഎസ് ഉദ്യോഗസ്ഥ പൂജ് ഖേഡ്കറുമായി ബന്ധപ്പെട്ട് യുപിഎസ്സി വിവാദങ്ങളുടെ നടുവില്‍ നില്‍ക്കുന്നതിനിടെയാണ്, വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിവച്ചത്. ജൂലായ് നാലിന് നല്‍കിയ രാജിക്കത്ത് രാഷ്ട്രപതി അംഗീകരിച്ചിരുന്നു.

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ സോണി 2017 ജൂണിലാണ് യുപിഎസ്സി അംഗമായത്. കഴിഞ്ഞ ശവര്‍ഷം മെയിലാണ് ചെയര്‍മാനായി നിയമിതനായത്.