പ്രീത രാജേഷ് വൈക്കം നഗരസഭ ചെയർപേഴ്സൺ:

Spread the love

 

സ്വന്തം ലേഖകൻ
വൈക്കം നഗരസഭ ചെയർ പേഴ്സൺ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പ്രീത രാജേഷ് വിജയിച്ചു. എൽ ഡി എഫിലെ കവിതാ രാജേഷിനെതിരെ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രീത വിജയിച്ചത്.

video
play-sharp-fill

പ്രീതാ രാജേഷിന് 12 വോട്ടും കവിത രാജേഷിന് ഒൻപത് വോട്ടും ബി ജെ പി സ്ഥാനാർഥി ഗിരിജകുമാരിക്ക് നാല് വോട്ടും ലഭിച്ചു. സി പി എം അംഗം സുശീല എം.നായർ കൗൺസിലിൽ യോഗത്തിന് എത്തിയില്ല.

26 അംഗ കൗൺസിലിൽ കോൺഗ്രസിന് 10, സിപിഎം അഞ്ച്, സി പി ഐ മൂന്ന്, ബി ജെ പിക്ക് നാല്, കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് ഒന്ന്, സ്വതന്ത്രർ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group