video
play-sharp-fill

പ്രധാനമന്ത്രി ക്ഷേത്ര ദർശനത്തിന് പുറപ്പെട്ടു

പ്രധാനമന്ത്രി ക്ഷേത്ര ദർശനത്തിന് പുറപ്പെട്ടു

Spread the love

സ്വന്തംലേഖകൻ

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രദർശനത്തിനായി പുറപ്പെട്ടു. എറണാകുളത്തെ ഗസ്റ്റ് ഹൗസിൽ നിന്നും നാവികസേനാആസ്ഥാനത്തേക്ക് പുറപ്പെട്ടു. അവിടെനിന്നും ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് പോകും.9.45ന് അരിയന്നൂരിലെ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെത്തും. അവിടെനിന്നു കാർ മാർഗം 10ന് ദേവസ്വത്തിന്റെ ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തി 10.10ന് ക്ഷേത്രത്തിലെത്തും.
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രധാനമന്ത്രിക്കു താമരപ്പൂ കൊണ്ടു തുലാഭാരം നടത്തും. ക്ഷേത്ര ദർശനത്തിനു ശേഷം 11.30ന് ശ്രീകൃഷ്ണ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ബിജെപി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ‘അഭിനന്ദൻ സമ്മേളനം’ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിൽ പതിനായിരത്തോളം പേർക്കാണു പ്രവേശനം.