play-sharp-fill
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടങ്ങൾ തീരുമാനമായി :   ഏറ്റവും വലിയ പേരാട്ടം റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടങ്ങൾ തീരുമാനമായി : ഏറ്റവും വലിയ പേരാട്ടം റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ

 

സ്വന്തം ലേഖകൻ

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടങ്ങൾ തീരുമാനമായി. ഇന്ന് നടന്ന നറുക്കിൽ ആണ് പ്രീക്വാർട്ടർ ഫിക്‌സ്ചറുകൾ തീരുമാനമായത്. വൻ പോരാട്ടങ്ങൾ തന്നെ പ്രീക്വാർട്ടറിൽ കാണാൻ ആകും. ഏറ്റവും വലിയ മത്സരം നടക്കുക റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ആകും. സിദാന്റെ ടീമിന് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ ആണ് ലഭിച്ചിരിക്കുന്നത്.

നിലവിലെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിന് എതിരാളികളായി എത്തുന്നത് സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജിയും ജർമ്മൻ ക്ലബായ ഡോർട്മുണ്ടും തമ്മിൽ ആണ് മറ്റൊരു വലിയ മത്സരം. പി എസ് ജി പരിശീലകൻ ടുക്കൽ തന്റെ മുൻ ക്ലബായ ഡോർട്മുണ്ടിനെ നേരിടും എന്ന പ്രത്യേകത ഈ മത്സരത്തിനുണ്ട്.

ചെൽസിക്ക് എതിരാളികളായി ശർമ്മ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും, ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് ഫ്രഞ്ച് ക്ലബായ ലിയോണിനെയും, സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സലോണ ഇറ്റാകിയൻ ടീം നാപോളിയെയും നേരിടും. മറ്റു മത്സരത്തിൽ ടോട്ടൻഹാം ലെപ്‌സിഗിനെയും, വലൻസിയ അറ്റലാന്റയെയും നേരിടും. ഫെബ്രുവരി 18മുതലാകും പ്രീക്വാർട്ടർ മത്സരങ്ങൾ നടക്കുക