video
play-sharp-fill

കൗൺസിലെങ്ങന്നു പറഞ്ഞാൽ തന്നെ പിന്തുണക്കലാണല്ലോ; പല ഘട്ടങ്ങളിലും ശാരീരിക പിന്തുണയും വേണ്ടിവരും; വയനാട്ടിൽ കൗണ്‍സിലിംഗിന്‍റെ മറവില്‍ പീഡനം; പ്രതിയായ വൈദികനെ പുറത്താക്കി ഓര്‍ത്തഡോക്സ് സഭ

കൗൺസിലെങ്ങന്നു പറഞ്ഞാൽ തന്നെ പിന്തുണക്കലാണല്ലോ; പല ഘട്ടങ്ങളിലും ശാരീരിക പിന്തുണയും വേണ്ടിവരും; വയനാട്ടിൽ കൗണ്‍സിലിംഗിന്‍റെ മറവില്‍ പീഡനം; പ്രതിയായ വൈദികനെ പുറത്താക്കി ഓര്‍ത്തഡോക്സ് സഭ

Spread the love

സ്വന്തം ലേഖകൻ

വയനാട‌്: യുവതിയെ കൗണ്‍സിലിംഗിന്റെ മറവില്‍ പീഡിപ്പിച്ച വൈദികനെതിരെ നടപടിയുമായി ഓര്‍ത്തഡോക്സ് സഭ. വയനാട് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടില്‍നെ വികാരി സ്ഥാനത്തുനിന്ന് നീക്കുകയും പൗരോഹിത്യ അധികാര അവകാശങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിരിക്കുന്നതായി സഭ അറിയിച്ചു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുല്‍ത്താന്‍ബത്തേരി ഭദ്രാസനത്തിനു കീഴെയുള്ള മാനന്തവാടി കമ്മന സെന്റ് ജോര്‍ജ് ഓര്‍ത്തഡോൿസ്‌ പള്ളിയില്‍ വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരോഹിത്യത്തിന് നിരക്കാത്ത രീതിയില്‍ ജീവിക്കുകയും ക്രിമിനല്‍ കേസില്‍ പ്രതിയാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് വൈദികനെ മാറ്റി നിര്‍ത്തുന്നതെന്ന് സഭ അറിയിച്ചു.

കേണിച്ചിറയില്‍ വൈദികന്‍ നടത്തിവന്ന ഡി അഡിക്ഷന്‍ സെന്ററിന് സഭക്കോ ഭദ്രാസനത്തിനോ യാതൊരുവിധ ബന്ധമില്ലെന്നും സഭയുടെ അംഗീകാരമില്ലാതെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് ബത്തേരി ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ എപ്പിപ്പാനിയോസ് മെത്രപൊലീത്ത അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഭര്‍തൃമതിയായ യുവതിയെ കൗണ്‍സിലിംഗിന്റെ മറവില്‍ ഇയാൾ പീഡിപ്പിച്ചതായി പരാതി ലഭിച്ചത്. കമ്പളക്കാട് പൊലീസ് വൈദികനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.