സ്വന്തം ലേഖകൻ
വ്യത്യസ്തത ആഗ്രഹിക്കുവരാണ് പൊതുവേ നമ്മൾ മലയാളികൾ. ഈ വ്യത്യസ്തതകള്‍ പലപ്പോഴും നമ്മുടെ ആഘോഷങ്ങളിൽ ഒക്കെ പ്രകടമാകാറുണ്ട്. വിവാഹത്തിന് മുന്നോടിയായി നടക്കുന്ന പ്രീവെഡ്ഡിംഗ് ഷൂട്ടുകൾ ആളുകൾക്കിടയിൽ വലിയ രീതിയിൽ സ്വീകാര്യത നേടുന്ന ഒന്നായി മാറിക്കഴിഞ്ഞു.
ആശയങ്ങളിലെ വ്യത്യസ്ത കൊണ്ടും ഷൂട്ടിനായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളുടെ മനോഹാരിത കൊണ്ടുമൊക്കെ ഇത്തരത്തിലുള്ള പ്രീവെഡ്ഡിംഗ് ചിത്രങ്ങൾ വൈറലാകാറുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോഴിതാ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട ഒരു പ്രീ വെഡ്ഡിംഗ് ഷൂട്ട് ആണ് കഴിഞ്ഞ ദിവസം വൈറലാകുന്നത്. ഒറ്റ ദിവസം കൊണ്ട് ഏതാണ്ട് ആറ് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്.
വരനും വധുവും വ്യത്യസ്ത ഫോട്ടോയ്ക്ക് വേണ്ടി എടുത്ത പ്രയത്നത്തിന്റെ പേരിലാണ് വൈറലായിരിക്കുന്നത്.
Hasna Zaroori Hai എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു,’ “അണ്ടർടേക്കർ” പ്രീവെഡ്ഡിംഗ് ഷൂട്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായ വീഡിയോ
ഒരു റബര്‍ തോട്ടത്തില്‍ വച്ചാണ് വീഡിയോ ഷൂട്ട് നടന്നത്. വരന്‍റെ തോളില്‍ കാല്‍ തൂക്കിയിട്ട് വധു തലകീഴായി കിടക്കുന്ന ചിത്രം എടുക്കുന്നതിനായി ഇവർ കഷ്ടപെടുന്നതാണ് വിഡിയോയിൽ.
ഷൂട്ടിനായി വധു റബ്ബർമരത്തിന്റെ സഹായത്തോടെ വരന്‍റെ തോളിലേക്ക് കേറുന്നതിന് ശ്രമിക്കുന്നതാണ് വിഡിയോയുടെ തുടക്കം.
എന്നാൽ പലതവണ ഈ ശ്രമം പരാജയപ്പെട്ടതോടെ ക്യാമറാ അസിസ്റ്റന്‍റിന്‍റെ സഹായത്തോടെ എങ്ങനെയൊക്കെയോ വരന്‍ വധുവിനെ തോളില്‍ കയറ്റുന്നു. നിരവധിയാളുകളാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.
https://twitter.com/HasnaZarooriHai/status/1684050014153342978?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1684050014153342978%7Ctwgr%5E42ce3ce7390bc2020334e151d11d5264c2f1f352%7Ctwcon%5Es1_&ref_url=https%3A%2F%2Fmalayalam.news18.com%2Fnews%2Fbuzz%2Fvideo-goes-viral-of-a-malayali-pre-wedding-shoot-skp-616033.html