
തിരുവനന്തപുരം: ഒന്നാംക്ലാസ് പ്രവേശനം ആറുവയസ്സിലാക്കുന്നതിനുമുന്നോടിയായി പ്രീ സ്‌കൂൾ ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനൊരുങ്ങി സർക്കാർ.
മൂന്നുമുതൽ അഞ്ചുവരെ വയസ്സുള്ള കുട്ടികളെ പഠിപ്പിക്കാവുന്ന വിധത്തിൽ പ്രീ സ്‌കൂളിനു പൊതുചട്ടക്കൂടുണ്ടാക്കാൻ പൊതുവിദ്യാഭ്യാസ, വനിത-ശിശുക്ഷേമ വകുപ്പുകളെ ചുമതലപ്പെടുത്തി. അടുത്ത അധ്യയനവർഷം അങ്കണവാടികളിലും എൽകെജി, യുകെജി ക്ലാസിലും പൊതുപാഠ്യപദ്ധതി നടപ്പാക്കും. പൊതുവിദ്യാഭ്യാസവകുപ്പിലെ എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ പ്രീ സ്‌കൂളിനുള്ള പൊതുപാഠ്യപദ്ധതി തയ്യാറാക്കിവരുന്നു.
53 സർക്കാർ സ്‌കൂൾ ഉൾപ്പെടെ എൽകെജിയും യുകെജിയും ക്ലാസുള്ള 2200 സ്‌കൂളുകളുണ്ട്. 33,000-ത്തിലേറെ അങ്കണവാടികളും. അങ്കണവാടികളെ അതേപടി നിലനിർത്തി, പ്രീ സ്‌കൂൾ ഇല്ലാത്ത പൊതുവിദ്യാലയങ്ങളുമായി പ്രവർത്തനം സംയോജിപ്പിക്കാനാണ് നീക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വർഷം ഒന്നിൽ ചേർന്നവരിൽ 50 ശതമാനത്തിലേറെ കുട്ടികൾ ആറുവയസ്സുകഴിഞ്ഞവരായിരുന്നു. അടുത്ത അധ്യയനവർഷംകൂടി തത്സ്ഥിതി തുടർന്ന്, 2027-28 അധ്യയനവർഷം ആറുവയസ്സാക്കാനാണ് ധാരണ. ഇതിനായി പ്രത്യേകം ഉത്തരവിറക്കും.



