മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച് ഷെയ്ൻ നിഗത്തിന്റെ പുതിയ വെളിപ്പെടുത്തൽ: താൻ രണ്ടു പുതിയ നവാഗത സംവിധായകരുടെ സിനിമാ നിർമ്മാതാവാകുന്നു
സ്വന്തം ലേഖകൻ
കൊച്ചി: മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച് ഷെയ്ൻ നിഗത്തിന്റെ പുതിയ വെളിപ്പെടുത്തൽ. വിവാദങ്ങൾക്ക് പിന്നാലെ താൻ നിർമ്മാതാവാകുന്നുവെന്ന് തുറന്നു പറഞ്ഞ് നടൻ ഷെയ്ൻ നിഗം. നവാഗത സംവിധായകർ ഒരുക്കുന്ന രണ്ട് ചിത്രങ്ങൾ താൻ നിർമ്മിക്കുമെന്ന് ഷെയ്ൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ വ്യക്തമാക്കി. ‘സിംഗിൾ’, ‘സാരമണി കോട്ട’ എന്നാണ് ചിത്രങ്ങളുടെ പേരെന്നും ഷെയ്ൻ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്നും നടൻ പറഞ്ഞു.
അതേസമയം, വിലക്ക് നീങ്ങുമെന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നതെന്നും തന്റെ ഖേദപ്രകടനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഷെയ്ൻ വ്യക്തമാക്കിയിരുന്നു. ഈ മാസം 19 ന് ചേരുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഷെയ്ൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ വിദേശത്ത് പോയ മോഹൻലാൽ മടങ്ങി വന്ന ശേഷം പ്രശ്‌നം ചർച്ച ചെയ്യാമെന്നാണ് ഫെഫ്കയുടെ നിലപാട്. ഈ മാസം 22ന് അമ്മ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയിൽ ചേരുന്നുണ്ടെന്നും അതിനു ശേഷം ഷെയ്‌നുമായി സഹകരിച്ച് ചർച്ച നടത്തുമെന്നും ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.