
കൊച്ചി: പാസ്റ്റർമാർ സംഘടിപ്പിച്ച പ്രാർഥനാ പരിപാടിയില്‍ പാകിസ്ഥാൻ പതാക ഉപയോഗിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയം ഉടമയെ അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ ഉദയംപേരൂരിലാണ് സംഭവം.
ജീസസ് ജനറേഷൻ എന്ന പെന്തക്കോസ്ത് പ്രാർത്ഥനാകൂട്ടായ്മ നയിക്കുന്ന ഓഡിറ്റോറിയം ഉടമ ദീപു ജേക്കബിനെയാണ് ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി ജില്ലാ സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തില്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത്. രാജ്യങ്ങളുടെ ക്ഷേമത്തിനായി നടത്തിയ പ്രാർഥനകള്‍ക്കിടെ പാകിസ്ഥാൻ്റെ പതാകയും ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സംഘാടകർ ഇന്ത്യൻ പതാകയോട് അനാദരവ് കാണിച്ചെന്നും ആരോപണമുണ്ട്. പരിപാടിക്ക് ശേഷം ഇന്ത്യൻ പതാക ശുചിമുറിയുടെ പരിസരത്തേക്ക് കൂട്ടിയിട്ടെന്നും ബിജെപി നേതാവിൻ്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു
എന്നാല്‍ യാതൊരു ദുരുദ്ദേശവുമില്ലെന്നും കഴിഞ്ഞ ഒന്നര വർഷമായി സകല രാജ്യങ്ങള്‍ക്കും വേണ്ടിയുള്ള പ്രാർത്ഥനയില്‍ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ടെന്നും അതിലൊന്ന് മാത്രമാണ് പാകിസ്ഥാൻ്റെതെന്നുമാണ് സംഘാടകരുടെ മൊഴി.