
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവര്‍ക്ക് 18 വര്‍ഷം കഠിനതടവ്
സ്വന്തം ലേഖകൻ
ചാവക്കാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ടാക്സി ഡ്രൈവറായ 39 വയസുകാരന് 18 വര്‍ഷം കഠിനതടവ്.
ചാവക്കാട് അഞ്ചങ്ങാടി വലിയ പുരക്കല്‍ വീട്ടില്‍ ഇസ്മായിലിനെയാണ് കുന്നംകുളം കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് ശ്രീമതി എസ്. ലിഷയാണ് ഇസ്മായിലിന് ശിക്ഷ വിധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

18 വര്‍ഷത്തെ കഠിനതടവിന് പുറമേ 33000 രൂപ പിഴയായി അടയ്ക്കണം. 2019 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടിയെ വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് അതിക്രമിച്ചു കയറി ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചു പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയെന്നായിരുന്നു കേസ്.
ചാവക്കാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിചാരണഘട്ടത്തില്‍ പ്രോസിക്യൂഷന്‍ 24 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി അഡ്വ. എം അമൃതയും അഡ്വ. എം.എം സഫ്നയും ഹാജരായി.