
ഇത് വളരെ വിത്യസ്തമായ ഒരു റോസ്റ്റ് ആണ്. കാരണം ഈ ചെമ്മീൻ റോസ്റ്റ് ഏറെക്കാലം കേടു കൂടാതെ സൂക്ഷിക്കാം.
ചെമ്മീൻ ഇടത്തരം – 1 Kg
മുളക് പൊടി – 3 tsp
മഞ്ഞൾപ്പൊടി – 1 tsp
ഇഞ്ചി വെളുത്തുള്ളി അരച്ചത് -5tsp
കടുക് – 1 tsp
ഉലുവാ- 1/2 tsp
ജീരകം – 1 tsp
തക്കാളി – ഒരെണ്ണം.(വലുത് )
വിനിഗർ – 2 tSp
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ്
കഴുകിവൃത്തിയാക്കിയ ചെമ്മീനിൽ ഒരു സ്പൂൺ മുളക് പൊടിയും അൽപ്പം മഞ്ഞൾപ്പൊടിയും ഉപ്പും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു സ്പൂണും ചേർത്ത് അര മണിക്കൂർ വെക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചെമ്മീൻ Fry ചെയ്തടുക്കുക.( 5 മിനിട്ട് മാത്രം ആണ് ചെമ്മീൻ വേകാൻ വേണ്ട സമയം അധികം വെന്താൽ സ്വാഭാവിക സ്വാദ് നഷ്ടപ്പെടും)
മുകളിൽ പറഞ്ഞ ചേരുവകൾ നന്നായി അരച്ച് ചെമ്മീൻ Fry ചെയ്ത എണ്ണയിൽ നല്ലവണ്ണം തിളപ്പിക്കുക.
മസാലയുടെ നിറം മാറി എണ്ണതെളിഞ്ഞു തുടങ്ങുമ്പോൾ ഉപ്പ് ചേർത്ത് വീണ്ടും Fry ആക്കുക അതിലേക്ക് ചെമ്മീൻ ഇടുക.. നന്നായി ഇളക്കി യോജിപ്പിക്കുക..വാങ്ങുന്നതിന് മുമ്പ് വിനാഗർ ചേർത്ത് ഇളക്കുക..
തണുക്കുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കുക




