play-sharp-fill
പ്രവാസികളെ നാട്ടിലേയ്ക്ക് എത്തിക്കേണ്ട: എവിടെയാണോ അവർ അവിടെ തന്നെ തുടരുക: പ്രവാസികളെ നാട്ടിലെത്തിക്കണം എന്ന ഹർജിയിൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധി

പ്രവാസികളെ നാട്ടിലേയ്ക്ക് എത്തിക്കേണ്ട: എവിടെയാണോ അവർ അവിടെ തന്നെ തുടരുക: പ്രവാസികളെ നാട്ടിലെത്തിക്കണം എന്ന ഹർജിയിൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രവാസികളെ പ്രത്യേക വിമാന സർവീസ് നടത്തി നാട്ടിലേയ്ക്കു എത്തിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധി. രാജ്യത്തേയ്ക്കു മടങ്ങിയെത്താൻ അഭ്യർത്ഥന നടത്തിയ പ്രവാസികളെ നാട്ടിലേയ്ക്കു മടക്കിക്കൊണ്ടു വരേണ്ടെന്ന നിർണ്ണായക വിധിയാണ് ഇപ്പോൾ സുപ്രീം കോടതി നടത്തിയിരിക്കുന്നത്. ഒരു കാരണവശാലും വിദേശത്തുള്ളവരെ തിരികെ എത്തിക്കേണ്ടതില്ലെന്നാണ് സുപ്രീം കോടതി നടത്തിയിരിക്കുന്നത്. എവിടെയാണോ അവർ ഉള്ളത് അവർ അവിടെ തന്നെ തുടരട്ടെ എന്ന നിലപാടാണ് കോടതി ഇപ്പോൾ നടത്തിയിരിക്കുന്നത്.


നിലവിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നൂറുകണക്കിന് മലയാളികൾ അടക്കമുള്ള പ്രവാസികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ നാട്ടിലേയ്ക്കു എത്തിക്കണമെന്നാവശ്യപ്പെട്ട് വിവിധ സന്നദ്ധ സംഘടനകൾ സുപ്രീം കോടതിയെയും കേരള ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സുപ്രീം കോടതി കേസിൽ വിധി പറഞ്ഞിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് നാലാഴ്ചത്തേയ്ക്കു കൂടി മാറ്റി വച്ച് കോടതി അടിയന്തരമായി വിഷയത്തിൽ നടപടി സ്വീകരിക്കേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ ലോകം മുഴുവൻ രോഗം പടരുകയാണ്. ഇത്തരത്തിൽ രോഗം പടരുമ്പോൾ ഈ നാടുകളിൽ നിന്നും മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ തിരികെ എത്തിയാൽ ഇത് രാജ്യത്ത് രോഗം പടരുന്ന അവസ്ഥയുണ്ടാകും. ഈ സാഹചര്യത്തിലാണ് ഇവരെ നാട്ടിലേയ്ക്കു എത്തിക്കുന്നതിനുള്ള നടപടികൾ വേണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കിയത്.

ഇതിനിടെ യുഎഇ അടക്കമുള്ള രാജ്യങ്ങൾ മലയാളികൾ അടക്കമുള്ള പ്രവാസികളെ തിരികെ കൊണ്ടു പോകണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇവരെ പ്രത്യേക വിമാനത്തിൽ തിരികെ നാട്ടിലേയ്ക്കു കൊണ്ടുവരണമെന്നായിരുന്നു യുഎഇയുടെ ആവശ്യം. കേരളത്തിൽ നിന്നും ബ്രിട്ടീഷ് പൗരന്മാർ അടക്കമുള്ളവരെ പ്രത്യേക വിമാനത്തിൽ ഇവരുടെ നാട്ടിലേയ്ക്കു മടക്കിക്കൊണ്ടു പോയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസികൾ തങ്ങളെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.