video
play-sharp-fill
നടി പ്രവീണയുടെ മോർഫ് ചെയ്ത ന​ഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവം; യുവാവ് പിടിയിൽ

നടി പ്രവീണയുടെ മോർഫ് ചെയ്ത ന​ഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവം; യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആരാധനാ ഭ്രാന്ത് മൂത്ത് സിനിമാ താരം പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയെ തിരുവനന്തപുരം സൈബര്‍ പൊലീസ് പിടികൂടി.

തമി‍ഴ്നാട് സ്വദേശിയായ ഭാഗ്യരാജയെയാണ് ദില്ലിയില്‍ നിന്ന് പൊലീസ് പിടികൂടിയത്. പ്ലേ സ്റ്റോറിലെ ആപ്പ് ഉപയോഗിച്ച്‌ ആണ് ഇയാള്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരാധനാ ഭ്രാന്ത് ആണ് ഭാഗ്യരാജിനെ കൊണ്ട് ഈ നികൃഷ്ട കൃത്യം ചെയ്യിപ്പിച്ചത്. ക‍ഴിഞ്ഞ ഒരു വര്‍ഷമായി സിനിമാ താരം പ്രവീണയേയും കുടുംബത്തേയും വിടാതെ പിന്തുടരുകയായിരുന്നു ഇയാള്‍ . ആരാധന മൂത്ത് ഭാഗ്യരാജ് പ്രവീണയുടെ പേരില്‍ ഒരു ഫെയ്സ്ബുക്ക് പേജ് തുടങ്ങി. എന്നാല്‍ ഇത് തന്‍റെ വെരിഫെയ്ഡ് പേജല്ലെന്ന് പ്രവീണ റിപ്പോര്‍ട്ട് ചെയ്തതോടെ പേജ് പൂട്ടി പോയി.

ഇതോടെ പക വര്‍ധിച്ച ഭാഗ്യരാജ് സിനിമാ താരം പ്രവീണയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ നഗ്നചിത്രങ്ങള്‍ പ്ലേ സ്റ്റോറിലെ ആപ്പ് ഉപയോഗിച്ച്‌ നിര്‍മ്മിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവീണയുടെ സുഹൃത്തുക്കളായ സിനിമാ താരങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം വ‍ഴി അയച്ച്‌ നല്‍കുകയായിരുന്നു. നിരവധി മെയില്‍ ഐഡികള്‍ സൃഷ്ടിച്ച്‌ വ്യാജപേരില്‍ ആണ് ഇയാള്‍ അക്കൗണ്ട് സൃഷ്ടിച്ചിരുന്നത്.

ഒടുവില്‍ പ്രവീണയുടെ കൗമാരക്കാരിയായ മകളുടെ പേരിലും ഇയാള്‍ വ്യാജ ചിത്രം സൃഷ്ടിച്ചു. ശല്യം സഹിക്കാന്‍ ക‍ഴിയാതെ പ്രവീണ പരാതിയുമായി എഡിജിപി മനോജ് ഏബ്രഹാമിനെ സമീപിച്ചു. സൈബര്‍ പൊലീസ് ഡിവൈഎസ്പി ശ്യാംലാല്‍ കേസെടുത്തു. തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രകാശിന്‍റെ നേതൃത്വത്തിലുളള സംഘം ദില്ലിയിലെ ഒരു ചേരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

എപ്രകാരം ആണ് താന്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചതെന്ന് ഭാഗ്യരാജ് പൊലീസിന് കാണിച്ച്‌ കൊടുത്തു. 20 വയസുളള കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് പിടിയിലായ ഭാഗ്യരാജ് .തിരുവനന്തപുരത്ത് എത്തിക്കുന്ന ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്യും .