video
play-sharp-fill

ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ മരണം; ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു..!! പാറ്റഗുളിക കഴിച്ച നിലയിൽ കണ്ടെത്തിയ റിഷാന തൃശ്ശൂർ മെഡിക്കൽ കോളജിൽ

ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ മരണം; ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു..!! പാറ്റഗുളിക കഴിച്ച നിലയിൽ കണ്ടെത്തിയ റിഷാന തൃശ്ശൂർ മെഡിക്കൽ കോളജിൽ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ ഭാര്യ റിഷാന ഐഷു ആത്മഹത്യക്ക് ശ്രമിച്ചു.പാറ്റഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച റിഷാനയെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് പ്രവീൺ നാഥ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

മിസ്റ്റർ കേരള ട്രാൻസ്മെൻ എന്ന രീതിയിൽ പ്രശസ്തനായിരുന്നു പ്രവീൺ. പാലക്കാട് നെൻമാറയിലുള്ള എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. ട്രാന്‍സ് വുമണായ റിഷാന ഐഷുവും പ്രവീൺ നാഥും കഴിഞ്ഞ പ്രണയദിനത്തിലാണ് വിവാഹിതരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ തമ്മിൽ പിരിയുന്ന എന്ന രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇത് പ്രവീൺനാഥിന് വലിയ മാനസിക വിഷമമുണ്ടാക്കിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

തങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ നിഷേധിച്ചുകൊണ്ട് പ്രവീൺനാഥ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.