പ്രവാസിയുടെ ശബ്ദം ” ഇ ” ബുക്കിലുടെ ശനിയാഴ്ച പ്രകാശനം സൂം ആപ്പിലൂടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കുന്നു

Spread the love

സ്വന്തം ലേഖകൻ

കുവൈറ്റ്: കൊറോണാ കാലയളവിലെ പ്രവാസികളുടെ ജീവിതാനുഭവം പ്രണയകഥയിലൂടെ പ്രസിദ്ധീകരിക്കുകയാണ് കുവൈറ്റ് സൗഹൃദ വേദി.
റോയി കെ.യോഹന്നാൻ പന്തളം രചിച്ച ചെമ്പകപൂവ് എന്ന കൊറോണ കാലത്തെ ഒരു പ്രണയകഥ ശനിയാഴ്ച പ്രകാശനം സൂമി ലൂടെ കേരളാ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കുന്നു.

ലോകമെങ്ങുമുള്ള മലയാളി ആതുരസേവന പ്രവർത്തകർക്ക് വേണ്ടി സമർപ്പിക്കുന്ന ഈ പുസ്തകം ഒരു പ്രണയ കഥയായിട്ടാണ് എഴുതിയിരിക്കുന്നത്. 13ന് ശനിയാഴ്ച കുവൈറ്റ് സമയം 6.30ന് സൂം ആപ്പിലൂടെ ബന്യാമിൻ (ആടുജീവിതം ) ഈ പുസ്തകത്തിൻ്റെ ആദ്യപ്രതി സ്വീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആൻ്റോ ആൻ്റണി എം.പി. ,കൊടിക്കുന്നിൽ സുരേഷ് എം.പി., സജി ചെറിയാൻ എം.എൽ.എ, ആർ.രാജേഷ് എം.ൽ.എ, ജിനു സ്കറിയാ , സ്വാമി ഗുരുരത്നം ജനന തപസി,എം.ടി.രമേഷ് ,കെ .രാഘവൻ ,എബി കുര്യാക്കോസ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.