പ്രഭാത ഭക്ഷണത്തിനുശേഷം സാധനം വാങ്ങുന്നതിനായി പുറത്തു പോകാൻ ഒരുങ്ങവെ കുഴഞ്ഞുവീണു; പ്രവാസി മലയാളി മരിച്ചു; മരണകാരണം ഹൃദയസ്തംഭനം

Spread the love

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ ചാരുംമൂട് വേടകപ്ലാവ് സ്വദേശി സുരേഷ് ദാമോദരൻ (50) വെള്ളിയാഴ്ച റിയാദിലെ താമസസ്ഥലത്ത് മരിച്ചു. പ്രഭാത ഭക്ഷണത്തിനുശേഷം സാധനം വാങ്ങുന്നതിനായി പുറത്തേക്ക് പോകാൻ തയ്യാറാകുന്നതിനിടയിൽ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു.

video
play-sharp-fill

കഴിഞ്ഞ 10 വർഷമായി സൗദി കാർപ്പറ്റിൽ ഇലക്ട്രീഷ്യനായി സേവനമനുഷ്ഠിക്കുന്നു. ഭാര്യ: സിന്ധു, മകൾ: ശിവാനി. കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് ആവശ്യമായ ക്രമീകരണം കമ്പനി ഏറ്റെടുത്ത് പൂർത്തീകരിച്ചു. ചൊവ്വാഴ്ച രാത്രി ശ്രീലങ്കൻ എയർലൈൻസിൽ കൊണ്ടുപോകും. ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ചാരുംമൂട്ടിലെ സ്വവസതിയിൽ സംസ്കരിക്കും.