വീട്ടിലേക്ക് ഇരച്ചുകയറിയ മാസ്ക് ധാരിയായ അക്രമിയുമായി വാക്കുതര്‍ക്കം; പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും വെട്ടിക്കൊന്നു; മാതാവിന് ഗുരുതര പരിക്ക്

Spread the love

ബംഗളൂരു: ഉഡുപ്പി ജില്ലയില്‍ മല്‍പെ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഞായറാഴ്ച പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടില്‍ അതിക്രമിച്ച്‌ കയറി വെട്ടിക്കൊന്നു.

video
play-sharp-fill

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കള്‍ അഫ്നാൻ(23), ഐനാസ്(21), അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്. നൂര്‍ മുഹമ്മദിന്റെ മാതാവിനെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ 8.30നും ഒൻപതിനും ഇടയിലാണ് നാട് നടുങ്ങിയ സംഭവം എന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് അരുണ്‍കുമാര്‍ പറഞ്ഞു. വീട്ടിലേക്ക് ഇരച്ചുകയറിയ മാസ്ക് ധാരിയായ അക്രമി ഹസീനയുമായി വാക്ക്തര്‍ക്കത്തിന് പിന്നാലെ വെട്ടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറത്ത് കളിക്കുകയായിരുന്ന മക്കള്‍ മാതാവിന്റെ കരച്ചില്‍ കേട്ട് അകത്തു കയറിയതും അവരേയും വകവരുത്തി.

കൊല്ലപ്പെട്ട അഫ്നാന് എയര്‍ ഇന്ത്യ കമ്പനിയിലാണ് ജോലി. ഐനാൻ കോളജിലും അസീം എട്ടാം ക്ലാസിലും പഠിക്കുന്നു.