പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം…! ജെഇഇ പരീക്ഷയ്ക്ക് ഇന്ത്യയ്ക്ക് പുറത്തും സെന്ററുകള്‍; ദുബായിലും കുവൈത്തിലും കേന്ദ്രങ്ങള്‍

Spread the love

ദുബായ്: പ്രവാസി വിദ്യാർത്ഥികള്‍ക്ക് ആശ്വാസമായി ജെഇഇ പ്രവേശന പരീക്ഷകള്‍ക്ക് ഇന്ത്യക്ക് പുറത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകുമെന്ന് പ്രഖ്യാപനം.

video
play-sharp-fill

ദുബായിലെ കുവൈത്തിലെയും വിദ്യാർത്ഥികള്‍ക്കുള്ള പരീക്ഷ കേന്ദ്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കി. ബഹറൈനിലെ വിദ്യാർത്ഥികള്‍ക്കുള്ള കേന്ദ്രം സംബന്ധിച്ച്‌ ചർച്ചകള്‍ നടക്കുകയാണ്.

നാഷണല്‍ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ രണ്ടാം സെഷന്റെ സിറ്റി ഇന്റിമേഷൻ സ്ലിപ്പുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദുബായിലും കുവൈത്തിലും അപേക്ഷിച്ച വിദ്യാർത്ഥികള്‍ക്കുള്ള സിറ്റി ഇന്റിമേഷൻ സ്ലിപ്പുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹറൈനിലെ കാര്യത്തില്‍ ചർച്ചകള്‍ നടക്കുന്നു. മാറ്റം ആഗ്രഹിക്കുന്നവർക്ക് [email protected] എന്നീ ഇമെയിലില്‍ ബന്ധപ്പെടാം. വിദ്യാർത്ഥികള്‍ക്ക് ഇത് വെബ്സൈറ്റില്‍ നിന്ന് എടുക്കാം.

യുദ്ധസാഹചര്യത്തില്‍ ഗള്‍ഫിലെ പരീക്ഷാ കേന്ദ്രങ്ങള്‍ സംബന്ധിച്ച്‌ രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഏപ്രില്‍ 2 മുതല്‍ ഏപ്രില്‍ 8 വരെയാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കുന്നത്.