play-sharp-fill
കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ; പ്രവാസികൾക്ക് ഇൻഷുറൻസ്, വീ​ടി​ല്ലാ​ത്ത പ്ര​വാ​സി​ക​ൾ​ക്ക് വീ​ട് വെ​ക്കാ​ൻ പ്ര​ത്യേ​ക​പ​ദ്ധ​തി, വാർധക്യകാലം ചെലവഴിക്കാൻ സൗകര്യം

കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ; പ്രവാസികൾക്ക് ഇൻഷുറൻസ്, വീ​ടി​ല്ലാ​ത്ത പ്ര​വാ​സി​ക​ൾ​ക്ക് വീ​ട് വെ​ക്കാ​ൻ പ്ര​ത്യേ​ക​പ​ദ്ധ​തി, വാർധക്യകാലം ചെലവഴിക്കാൻ സൗകര്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷന്‌ രൂപം നൽകാൻ കേരളം. ലോക കേരള സഭയിൽ വച്ചുയർന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഇക്കാര്യം പരിഗണിക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌. പ്ര​വാ​സി​ക​ൾ​ക്ക് സ​മ​ഗ്ര ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യെ​ന്ന ദീ​ർ​ഘ​കാ​ല ആ​വ​ശ്യം നോ​ർ​ക്ക ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തോ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.


പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതൽ നടപടികൾ കൈക്കൊള്ളാൻ പ്രവാസി ഗ്രാമസഭകൾ വിളിച്ചുചേർത്ത് സ്വയം സഹായസംഘങ്ങൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവ രൂപീകരിക്കാനും തീരുമാനിച്ചു. വീ​ടി​ല്ലാ​ത്ത പ്ര​വാ​സി​ക​ൾ​ക്ക് വീ​ട് വെ​ക്കാ​ൻ പ്ര​ത്യേ​ക​പ​ദ്ധ​തി രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പ​രി​ശോ​ധി​ച്ച് പ്ര​ത്യേ​ക പ​ദ്ധ​തി​യാ​യി ന​ട​പ്പാ​ക്കും. പ്ര​വാ​സി ക്ഷേ​മ ഫ​ണ്ട് രൂ​പ​വ​ത്​​ക​രി​ക്കേ​ണ്ട​ത്​ അ​നി​വാ​​ര്യ​മാ​ണ്. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ ക​യ​റ്റി​യ​യ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ ഐ​ക്യ​ത്തി​ലൂ​ടെ മാ​ത്ര​മേ ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​വൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവാസം അവസാനിപ്പിച്ചെത്തുന്നവർക്ക്‌ വാർധക്യകാലം ചെലവഴിക്കാൻ സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ട്‌. പ്രവാസികൾക്ക്‌ ആശയങ്ങൾ പങ്കുവെക്കാൻ ലോക കേരളം പോർട്ടൽ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും. ലോക കേരളസഭയ്‌ക്ക്‌ നിയമപരിരക്ഷ നൽകും. ജനുവരിയിൽ ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കും.

വിദേശ സർവകലാശാലകൾ, കോഴ്സുകൾ, തൊഴിൽ നിയമങ്ങൾ എന്നിവ നോർക്കയുടെയും ലോക കേരളസഭയുടെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. തൊഴിൽ തട്ടിപ്പിനിരയാകാതിരിക്കാനുള്ള ബോധവൽക്കരണം ക്യാമ്പസുകൾ കേന്ദ്രീകരിച്ചും സംഘടിപ്പിക്കും.

ഗൾഫ് രാജ്യങ്ങളിലെ നിയമസഹായ മാതൃക യൂറോപ്യൻ രാജ്യങ്ങളിലേക്കും ഓഷ്യാനിയ, സെൻട്രൽ ഏഷ്യാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ഗാർഹിക തൊഴിലാളികൾ നേരിടുന്ന ചൂഷണവും വെല്ലുവിളികളും കൈകാര്യം ചെയ്യാൻ ഇന്ത്യൻ എംബസിയുടെ കീഴിൽ വനിതാ സെൽ രൂപീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.

കേ​ര​ള​ത്തി​ന്റെ ത​ന​ത്​ ക​ല​ക​ളും സം​സ്‌​കാ​ര​വും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന്റെ​യും ബ്രാ​ൻ​ഡ് ചെ​യ്യു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യി കേ​ര​ള ക​ലാ​മ​ണ്ഡ​ലം വി​വി​ധ ക​ല​ക​ളെ കോ​ർ​ത്തി​ണ​ക്കി​യു​ള്ള ഷോ ​വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കും. ആ​ദ്യ ഷോ ​അ​മേ​രി​ക്ക​യി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.