video
play-sharp-fill

പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം തോമസ് ചാഴികാടൻ എം പി  ഉദ്ഘാടനം ചെയ്തു..!

പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു..!

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യ സംസ്ഥാന സമ്മേളനം മാമ്മൻ മാപ്പിള ഹാളിൽ തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അവാർഡ് ജേതാക്കളെ പൊന്നാട അണിയിച്ച്‌ ശിൽപവും സമ്മാനിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ ആർ സലിം, മുൻ എംഎൽഎ സ്റ്റീഫൻ ജോർജ്, ടി ഒ ഏബ്രഹാം, സ്‌നേഹപ്രവാസി മാസിക എഡിറ്റർ മുഹമ്മദ് കലാം, തോമസ് മാത്യു, ഗോപാലകൃഷ്ണൻ തേലക്കാട്, സഞ്ജിത് അലക്സ്, വി ജി ജേക്കബ്, മധു വാകത്താനം, യു കെ വിദ്യാസാഗർ, ജോയി ദേവസ്യ, മഹിള വിഭാഗം പ്രസിഡന്റ്‌ ഏലിയാമ്മ ജോർജ് എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ മേഖലകളിലെ പ്രവർത്തനമികവ്‌ പരിഗണിച്ച്‌ പി യു തോമസ്‌, ടി ജി സാമുവൽ, ഏബ്രഹാം ഇട്ടിച്ചെറിയ, ബിജി കുര്യൻ (ദേശാഭിമാനി), ബാബു കിളിരൂർ, ഫിലിപ്പ്‌ കെ തോമസ്‌ എന്നിവർക്ക്‌ അവാർഡുകൾ വിതരണം ചെയ്‌തു.