പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികരിച്ച്‌ പിതാവും സഹോദരനും; വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റെന്ന് സഹോദരന്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: പ്രവാസിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ പ്രതികരണവുമായി ഷാഫിയുടെ സഹോദരനും പിതാവും.

ഷാഫി വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റ് എന്ന് നൗഫല്‍.
ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി തനിക്ക് ബന്ധമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്കെതിരായ ആരോപണം ഷാഫിയെ കൊണ്ട് ഗുണ്ടാസംഘം പറയിച്ചത് ആകാമെന്ന് നൗഫല്‍. അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമാണ് ഇതൊന്നും ഷാഫിയുടെ സഹോദരന്‍ നൗഫല്‍ വ്യക്തമാക്കി.

സഹോദരന്‍ നൗഫലിനെതിരെയാണ് ഏറ്റവും പുതിയ വീഡിയോയില്‍ ഷാഫിയുടെ ആരോപണം. തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ നൗഫല്‍ ശ്രമിക്കുന്നതായാണ് ഷാഫിയുടെ ആരോപണം.

എല്ലാം ചെയ്തത് താനും സഹോദരനും കൂടിയാണ്. എല്ലാത്തിനും മുന്‍കൈ എടുത്ത സഹോദരന്‍ ആവശ്യം വന്നപ്പോള്‍ തന്നെ കയ്യൊഴിയുന്നെന്നും ഷാഫി പറയുന്നു.

സഹോദരനെ സൂക്ഷിക്കണമെന്ന് പിതാവും സൂചന നല്‍കിയിരുന്നെന്നും ഷാഫി വീഡിയോയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഷാഫിയുടെ മറ്റൊരു വീഡിയോ പുറത്തുവന്നിരുന്നു. അതില്‍ 325 കിലോഗ്രാം സ്വര്‍ണ്ണം തട്ടിയെടുത്തെന്നും അതിന്റെ ഭാഗമായാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും ഷാഫി പറഞ്ഞിരുന്നു.