video
play-sharp-fill

സൗദിയില്‍ നിന്ന് കൊണ്ടുവന്ന 325 കിലോ സ്വര്‍ണത്തിന് വേണ്ടിയാണ് തട്ടിക്കൊണ്ടുപോയത്; എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം; പ്രവാസിയുടെ വീഡിയോ പുറത്ത്

സൗദിയില്‍ നിന്ന് കൊണ്ടുവന്ന 325 കിലോ സ്വര്‍ണത്തിന് വേണ്ടിയാണ് തട്ടിക്കൊണ്ടുപോയത്; എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം; പ്രവാസിയുടെ വീഡിയോ പുറത്ത്

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവ് പരപ്പന്‍പൊയില്‍ മുഹമ്മദ് ഷാഫിയുടെ (38) വീഡിയോ പുറത്ത്.

സൗദിയില്‍ നിന്ന് കടത്തിക്കൊണ്ടു വന്ന സ്വര്‍ണത്തിന്റെ പങ്ക് ആവശ്യപ്പെട്ടാണ് തന്നെ കടത്തിക്കൊണ്ടു വന്നതെന്നും എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും ഷാഫി വീഡിയോയിലൂടെ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ആരാണ് തട്ടിക്കൊണ്ടുവന്നതെന്നോ എവിടെയാണെന്നോ ഷാഫി വീഡിയോയില്‍ പറയുന്നില്ല.

‘325 കിലോ സ്വര്‍ണം ഞാനും സഹോദരനും സൗദിയില്‍നിന്ന് കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ തട്ടിക്കൊണ്ടുവന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടേതാണ്.

അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ കാര്യങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ അവര്‍ കേസും കൂട്ടവും പൊലീസും പ്രശ്‌നവും കാര്യങ്ങളുമൊക്കെ ആകും.

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കില്‍ വേറൊരു വഴിയോ കാര്യങ്ങളോ ഒന്നും ഉണ്ടാകില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക.

പൊലീസ് സ്‌റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട് കാര്യമില്ല.’ എന്നാണ് ഷാഫി പറഞ്ഞത്.