റോഡ് മുറിച്ചുകിടക്കുന്നതിനിടെ അപകടം ; പ്രവാസി മലയാളി യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു

Spread the love

ഷാർജ: പ്രവാസി മലയാളി യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം കട്ടുപ്പാറ സ്വദേശി വളപ്പുപറമ്ബത്ത് പുത്തൻവീട്ടിൽ ഉണ്ണികൃഷ്ണനാണ് (64) മരിച്ചത്.

അടുത്ത മാസം ജോലിയിൽ നിന്ന് വിരമിക്കാനിരിക്കെയാണ് മരണം. ദൈദിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു.

ദൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group