പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞു നോക്കി കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രെച്ചറില്‍ കിടത്തി ഐസിയുവിലാക്കുന്നു, എംആർഐ സ്കാൻ എടുക്കുന്നു. എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് പിഴവുകള്‍ക്ക് പരിഹാരമാകുക: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കെ.കെ ഹർഷിനയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയം .

Spread the love

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കെ.കെ ഹർഷിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

video
play-sharp-fill

പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞു നോക്കി കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രെച്ചറില്‍ കിടത്തി ഐസിയുവിലാക്കുന്നു, എംആർഐ സ്കാൻ എടുക്കുന്നു. എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് പിഴവുകള്‍ക്ക് പരിഹാരമാകുക എന്ന് ഹർഷിന ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പ്രതിഷേധക്കാരെ കണ്ട് പെട്ടെന്ന് തിരിഞ്ഞു നോക്കിയതില്‍ കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രെച്ചറിലെടുക്കുന്നു, ICU വിലാക്കുന്നു. MRI Scan – ന് വിധേയയാക്കുന്നു.ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നു…. etc etc……..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്തൊക്കെ യാ? ….!!!!പക്ഷേ, ഒരു കത്രിക 5 അല്ല 50 വർഷം വയറ്റില്‍ കിടന്നാലും ഒന്നും സംഭവിക്കില്ലെന്നേ….വേദന പോലും ഉണ്ടാവില്ല.ചികിത്സ വേണ്ട…ഒരു പ്രശ്നങ്ങളുമില്ല..ചെയ്തവർക്കെതിരെ യാതൊരു നടപടിയും ഇല്ല …

വിവിധ റിപ്പോർട്ടുകള്‍ തേടിഏറ്റവും കൂടിയാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ അങ്ങ് പ്രഖ്യാപിച്ചേക്കാം….എല്ലാം ആയി…അത്ര ഒക്കെ മതി…..നാടകമേ ഉലകം…എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് പിഴവുകള്‍ക്ക് ഒരു പരിഹാരമാവുക…….