play-sharp-fill
തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസ്സുണ്ട്: മാധ്യമങ്ങൾക്കെതിരെ ഫെയ്‌സ് ബുക്ക് ലൈവ് ; കായംകുളം എം.എൽ.എ യു.പ്രതിഭാ ഹരിക്ക് സി.പി.എമ്മിന്റെ താക്കീത്

തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസ്സുണ്ട്: മാധ്യമങ്ങൾക്കെതിരെ ഫെയ്‌സ് ബുക്ക് ലൈവ് ; കായംകുളം എം.എൽ.എ യു.പ്രതിഭാ ഹരിക്ക് സി.പി.എമ്മിന്റെ താക്കീത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഡി.വൈ.എഫ്..ഐ നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ ഫെയ്‌സ് ബുക്കിലൂടെ രൂക്ഷ പരാമർശം. കായംകുളം എം.എൽ.എ യു.പ്രതിഭാ ഹരിക്ക് സി.പി.എമ്മിന്റെ താക്കീത്. പാർട്ടി പ്രവർത്തകയെന്ന നിലയിലും ഇടതുപക്ഷ ജനപ്രതിനിധിയെന്ന നിലയിലും

 

ഒരിക്കലുമുണ്ടാകാൻ പാടില്ലാത്തതാണ് എം.എൽ.എയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്നും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസ്സുണ്ടെന്നും അവരുടെ കാൽ കഴുകി വെള്ളം കുടിക്കണമെന്നുമാണ് എം.എൽ. എ ഫേസ് ബുക്ക് ലൈവിലൂടെ മാദ്ധ്യമ പ്രവർത്തകരെ പരിഹസിച്ചത്. ഇത് വലിയ വിവാദമായതോടെയാണ് പാർട്ടിയുടെ ഇടപെടൽ.

 

 

”ഫെയ്‌സ് ബുക്ക് ലൈവിൽ നടത്തിയ പരാമർശം പാർട്ടിപ്രവർത്തകരിൽ ചിലർ ശ്രദ്ധയിൽപ്പെടുത്തിയ ഉടൻ അത് പരിശോധിച്ചശേഷം എം.എൽ.എയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇത്തരം പരാമർശങ്ങൾ ആവർത്തിക്കാൻ പാടില്ലെന്ന് താക്കീത് നൽകി്. മാദ്ധ്യമ പ്രവർത്തകരെയും സ്ത്രീകളെയും അപമാനിക്കും വിധത്തിലുള്ള

 

ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ല.സി.പി.എം എം.എൽ.എയ്ക്ക് ഈ അവസരത്തിൽ ഒട്ടും ചേരുന്ന പരാമർശങ്ങളല്ല പ്രതിഭയുടെ ഭാഗത്ത് നിന്നുണ്ടായത്. പാർട്ടി അതിനെ ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ പരിശോധനകൾ നടത്തി കോറോണ വൈറസ് നിയന്ത്രണത്തിനുശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും നാസർ പ്രതികരിച്ചു.

 

ആലപ്പുഴ ജില്ലയിലെങ്ങും പാർട്ടി പ്രവർത്തകരും ജന പ്രതിനിധികളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന സമയമാണ്. ഏതാനും ദിവസം മുമ്പ് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കായംകുളത്തെ

 

ഡി.വൈ.എഫ്.ഐ പ്രവർത്തകരിൽ ചിലരും എം.എൽ.എയും തമ്മിലും സമൂഹമാദ്ധ്യമങ്ങളിലൂടെ വാക്കു തർക്കമുണ്ടായി. ഇൗ സംഭവത്തിലും രണ്ടുകൂട്ടരിൽ നിന്നും വിശദീകരണം തേടുമെന്ന് നാസർ വെളിപ്പെടുത്തി.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ വീട്ടിൽ അടച്ചിരിക്കുകയാണ് യു.പ്രതിഭ എം.എൽ.എ എന്നായിരുന്നു പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാക്കളുടെ വിമർശനം. കൊവിഡിനേക്കാൾ

 

വലിയ വൈറസുകളുണ്ടെന്ന് ആ വിമർശനത്തിനെതിരെ യു. പ്രതിഭ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഫെയ്‌സ് ബുക്ക് അടക്കം നവമാധ്യമങ്ങളിൽ നിറഞ്ഞ തർക്കം റിപ്പോർട്ട് ചെയ്തതോടെയാണ് പ്രതിഭ മാദ്ധ്യമങ്ങൾക്കെതിരെ തിരിഞ്ഞത് .

കൊവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞാൽ വാവ സുരേഷിനെ വിളിച്ച് ചില വിഷപാമ്പുകളെ മാളത്തിൽ നിന്ന് ഇറക്കാനുണ്ടെന്ന് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളെ ലക്ഷ്യം വച്ച് കഴിഞ്ഞ ദിവസം യു പ്രതിഭ ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടിരുന്നു.

ജനങ്ങൾക്ക് ഉപകാരപ്പെടേണ്ട സമയത്ത് എം.എൽ.എ ഓഫീസ് പൂട്ടി പ്രതിഭ വീട്ടിൽ ഇരിക്കുകയാണെന്ന് കായംകുളത്തെ ഡി.വൈ.എഫ്.ഐ നേതാക്കളും വിമർശിച്ചിരുന്നു. ഈ സംഭവങ്ങൾ വാർത്തയാക്കിയതിൽ പ്രകോപിതയായാണ് മാദ്ധ്യമ പ്രവർത്തകർക്കെതിരെയുള്ള എം.എൽ.എയുടെ പരിഹാസം നിറഞ്ഞ ഫെയ്‌സ് ബുക്ക് ലൈവ് .