video
play-sharp-fill

Saturday, May 24, 2025
HomeCrimeകൊലപ്പെടുത്തിയ ശേഷം നാഗ്പൂരിലുള്ള അധ്യാപകനുമായി സുചിത്ര ഒളിച്ചോടിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം ; കൊലപാതകത്തിന് ശേഷം...

കൊലപ്പെടുത്തിയ ശേഷം നാഗ്പൂരിലുള്ള അധ്യാപകനുമായി സുചിത്ര ഒളിച്ചോടിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം ; കൊലപാതകത്തിന് ശേഷം മൃതദേഹത്തെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി : പുറത്ത് വരുന്നത് പെണ്‍ശരീരത്തെ മാത്രം പ്രണയിക്കുന്ന പ്രശാന്തിന്റെ പൈശാചികത

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : ലോക് ഡൗണില്‍ മനുഷ്യ മനസാക്ഷിയെ ഏറ്റവും അധികം ഞെട്ടിച്ച ഒന്നായിരുന്നു ബ്യൂട്ടിഷ്യന്‍ പരിശീലകയായി ജോലി ചെയ്തിരുന്ന സുചിത്രയുടെ മരണം. സുചിത്രയുടെ മരണത്തില്‍ കൂടുതല്‍ സംഭവങ്ങളാണ് പുറത്ത് വരുന്നത്.

മാര്‍ച്ച് പതിനേഴിന് കൊല്ലത്ത് നിന്നും പാലക്കാട്ടേക്ക് പോയ സുചിത്രയെയാണ് പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അകന്ന ബന്ധുവായ പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പ്രശാന്തിന് കൊല്ലപ്പെട്ട സുചിത്രയുമായി മാത്രമല്ല മറ്റു പലരുമായും ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ശാരീരിക ബന്ധം മാത്രമായിരുന്നു പ്രശാന്തിന്റെ ലക്ഷ്യം. തന്റെ വലയില്‍ വീഴ്ത്തുന്ന പെണ്‍കുട്ടികളെ തന്റെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിച്ച ശേഷം ആരും അറിയാതെ ഉപേക്ഷിക്കുന്നതായിരുന്നു രീതി. ഈ ഒരു സംഭവത്തോടെ പെണ്‍ ശരീരത്തെ മാത്രം പ്രണയിക്കുന്ന പ്രശാന്തിന്റെ പൈശാചികതയാണ് പുറത്ത് വരുന്നത്.

പ്രശാന്തിന്റെ വിവാഹശേഷമാണ് ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് പരിചയപ്പെട്ട ഇരുവരും തമ്മിലുണ്ടായ വഴിവിട്ട ബന്ധമാണു കൊലപാതകത്തില്‍ കലാശിച്ചത്. പാലക്കാട് മണലി ശ്രീറാം നഗറില്‍ പ്രശാന്ത് വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മതിലിനോടു ചേര്‍ന്നാണ് സുചിത്രയുടെ മൃതദേഹം കുഴിച്ചുമൂടിയിരുന്നത്.

പ്രശാന്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലം പോലീസ് സംഘം എത്തിയാണ് പാലക്കാട് പോലീസിന്റെ സഹായത്തോടെ വീടുകളോട് ചേര്‍ന്ന് കാടുപിടിച്ചു കിടക്കുന്ന പാടത്തുനിന്നു കുഴിമാന്തി മൃതദേഹം പുറത്തെടുത്തത്. പ്രസവശുശ്രൂഷകള്‍ക്കായി പ്രശാന്തിന്റെ ഭാര്യയും കുഞ്ഞും കൊല്ലത്തെ വീട്ടിലാണ്.

വാടകവീട്ടില്‍ പ്രശാന്തിന്റെ രക്ഷിതാക്കള്‍ താമസിച്ചിരുന്നെങ്കിലും കൊലപാതക സമയത്ത് അവര്‍ അവിടെയുണ്ടായിരുന്നില്ല. മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കാന്‍ പ്രതി കോഴിക്കോട് സ്വദേശി പ്രശാന്ത് നടത്തിയത് ആസൂത്രിത നീക്കമായിരുന്നു.

മൂന്നടിയിലേറെ ആഴത്തില്‍ കുഴിയെടുത്തെങ്കിലും മൃതദേഹം അതിലേക്ക് ഇറക്കാനുള്ള സൗകര്യത്തിന് യുവതിയുടെ കാലുകള്‍ മുട്ടിനുതാഴെ മുറിച്ചുമാറ്റുകയായിരുന്നു.

കാലിന്റെ പാദങ്ങളും മുറിച്ചു. ഇത് കത്തിച്ചുകളയാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങളുമുണ്ട്. മുറിച്ചുനീക്കിയ കാലുകളും ചേര്‍ത്താണ് കുഴിയിലിട്ടുമൂടിയത്. സുചിത്ര അവധിയെടുത്ത മാര്‍ച്ച് 17നു തന്നെ പാലക്കാട്ടെത്തിയതായാണ് വിവരം.

കേബിള്‍ വയര്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവശേഷം സാധാരണപോലെ അതേവീട്ടില്‍ കഴിഞ്ഞു. മൃതദേഹത്തെ പോലും വെറുതെവിടാതെ കെട്ടിപിടിച്ച് കിടന്നുറങ്ങിയതും ഒന്നും സംഭവിക്കാത്തപോലെയായിരുന്നു.

ലോക്ഡൗണിന് മുന്‍പ് തന്നെ പ്രശാന്തിന്റെ രക്ഷിതാക്കളും വീട്ടില്‍ തിരിച്ചെത്തിയിരുന്നു. കൊലപാതകം അവരറിയാതെ പ്രത്യേകം ശ്രദ്ധിച്ചു. 20ന് വൈകിട്ടാണ് മൃതദേഹം മറവുചെയ്യുന്നതിനു പുതിയ െകെക്കോട്ട് പ്രശാന്ത് വാങ്ങിവന്നത്.

വാടകവീടിന്റെ പുറംമതിലിനോട് ചേര്‍ന്ന് ഒഴിഞ്ഞ് കിടക്കുന്ന വയലില്‍ കുഴിയെടുത്തു. ഒരാള്‍ പൊക്കത്തില്‍ പുല്ലും ചെടികളും നിറഞ്ഞ് കിടക്കുന്ന ഇവിടെ രാത്രി സമയത്ത് കുഴിയെടുത്ത് ജഡം മറവ് ചെയ്യുന്നത് പോലും ആരുടെയും ശ്രദ്ധയില്‍പ്പെടില്ല.

സമീപത്തെ മൂന്നു വീടുകള്‍ നിര്‍മാണത്തിലാണ്. ആള്‍ താമസമുള്ള വീടുകളില്‍ നിന്നൊന്നും ഇവിടേക്ക് നേരിട്ട് നോട്ടം കിട്ടില്ല. ഈ അനുകൂല സാഹചര്യമാണ് ആരും കാണാതെ ജഡം മറവ് ചെയ്യാന്‍ സഹായകമായത്.

വീടിനകത്തുനിന്നും പിന്‍വശത്തുകൂടിയാണ് മൃതദേഹം ഇവിടേക്ക് എത്തിച്ചത്. മുറിയില്‍വെച്ചുതന്നെ കാലുകള്‍ മുറിച്ചുമാറ്റിയതായാണ് കരുതുന്നത്. മുറിയിലും മൃതദേഹം പാടത്തേക്ക് ഇറക്കിയിട്ട മതിലിലും രക്തക്കറ കണ്ടെത്തി.

സസുചിത്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആദ്യ ചോദ്യംചെയ്യലില്‍ പ്രശാന്ത് തടിതപ്പിയതിനൊപ്പം കേസ് വഴിതെറ്റിക്കാനും നോക്കി.

നാഗ്പൂരിലുള്ള അധ്യാപകനൊപ്പം ഒളിച്ചോടിയതാണെന്ന് വരുത്താനായിരുന്നു ശ്രമം. പക്ഷേ, 20ന് യുവതിയുടെ മൊെബെല്‍ ഫോണ്‍ സ്വച്ച് ഓഫ് ആയതിന് തൊട്ടുമുമ്പുള്ള ലൊക്കേഷന്‍ പാലക്കാടായതോടെ പ്രശാന്തിലേക്കുള്ള കുരുക്ക് മുറുകുകയായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments