പ്രശാന്തും ടി.ജെ വിനോദും കമറുദീനും ലീഡ് ആയിരം കടത്തി: കറുത്ത കുതിരയായി കോന്നിയിൽ ജനീഷ് കുമാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അഞ്ചിടത്തെ ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും, വട്ടിയൂർക്കാവിലും, എറണാകുളത്തും സ്ഥാനാർത്ഥിയാകൾ ആയിരം വോട്ടിന്റെ ലീഡ് കടന്നു. വട്ടിയൂർക്കാവിൽ ബിജെപി കേന്ദ്രങ്ങളിൽ പോലും ലീഡ് നേടിയ വി.കെ പ്രശാന്ത് കുതിക്കുകയാണ്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായ മണ്ഡലത്തിലാണ് പ്രശാന്തിന്റെ കുതിപ്പ്. മഞ്ചേശ്വരത്ത് കമറുദീൻ രണ്ടായിരം വോട്ട് കടന്ന് മൂവായിരത്തിലേയ്ക്കു കുതിക്കുകയാണ. എറണാകുളത്ത് ടി.ജെ വിനോദ് രണ്ടായിരം കടന്ന് വോട്ട് കുതിക്കുകയാണ്. എൽഡിഎഫിന്റെ കോട്ടയിൽ കുതിച്ചു കയറിയ ഷാനിമോൾ ഉസ്മാൻ ആയിരം വോട്ടിലേയ്ക്കു കടന്നു.
വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത് 1381 വോട്ടിന് ലീഡ് ചെയ്യുന്നു. കോന്നിയിൽ എൽഡിഎഫിലെ കെ.യു ജനീഷ് കുമാർ 343 വോട്ടിനാണ് ലീ്ഡ് ചെയ്യുന്നത്്, അരൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ 963 വോട്ടിന് ലീഡ് ചെയ്യുന്നു. എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ടി.ജെ വിനോദ് 1967 വോട്ടിന് ലീഡ് ചെയ്യുകയാണ്. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി എം.സി കമറുദീൻ 2714വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group