video
play-sharp-fill

‘നിന്റെ ആദ്യത്തെ സിംഗിള്‍.. അഭിമാനം തോന്നുന്നു പാത്തു ; ഇതുപോലെ തന്നെ തുടരുക ; പൂര്‍ണിമയുടെ മകള്‍ പ്രാര്‍ഥനയെ അഭിനന്ദിച്ച്‌ മഞ്ജുവാര്യര്‍

‘നിന്റെ ആദ്യത്തെ സിംഗിള്‍.. അഭിമാനം തോന്നുന്നു പാത്തു ; ഇതുപോലെ തന്നെ തുടരുക ; പൂര്‍ണിമയുടെ മകള്‍ പ്രാര്‍ഥനയെ അഭിനന്ദിച്ച്‌ മഞ്ജുവാര്യര്‍

Spread the love

സ്വന്തം ലേഖകൻ 

സുഹൃത്തായ പൂര്‍ണിമയുടെ മകള്‍ പ്രാര്‍ഥനയെ അഭിനന്ദിച്ച്‌ മഞ്ജുവാര്യര്‍. പ്രാര്‍ത്ഥനയുടെ ആദ്യത്തെ സിംഗിള്‍ ആയ ‘അയന്‍ ദ വണ്‍’റിലീസിന് ഒരുങ്ങുകയാണ്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കുഞ്ഞു ഗായികയെ അഭിനന്ദിച്ച് മഞ്ജു എത്തിയത്.
‘നിന്റെ ആദ്യത്തെ സിംഗിള്‍.. അഭിമാനം തോന്നുന്നു പാത്തു. ഇതുപോലെ തന്നെ തുടരുക’,-എന്നാണ് മഞ്ജു വാര്യര്‍ എഴുതിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അയന്‍ ദ വണ്‍’റിലീസ് ആകുന്നതുമായി ബന്ധപ്പെട്ട് പ്രാര്‍ത്ഥന ഒരു ചിത്രം പങ്കുവെച്ചിരുന്നു,ഇതാണ് മഞ്ജു ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി മാറ്റിയത്.

ഇന്നലെ പ്രാര്‍ത്ഥനയുടെ  ജന്മദിനത്തിനോടനുബന്ധിച്ചാണ് ആദ്യത്തെ സിംഗിള്‍ സോങിന്റെ റിലീസ് പ്രഖ്യാപിച്ചത്. മകളെ റോക്ക്സ്റ്റാര്‍ എന്ന് വിളിച്ചുകൊണ്ടാണ് പൂര്‍ണിമ ആശംസകള്‍ നേര്‍ന്നത്.  നവംബര്‍ അഞ്ചിനാണ് അയന്‍ ദ വണ്‍ റിലീസിന് ഒരുങ്ങുന്നത്.

പാട്ട് എഴുതിയിരിക്കുന്നതും പ്രാര്‍ത്ഥന തന്നെയാണ്. 2021 മുതല്‍ ഈ ദിവസത്തിനായി  കാത്തിരിക്കുകയാണെന്ന് താരാപത്രി പറഞ്ഞു. മിലന്‍ എംപി3യാണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

ഏഴുവര്‍ഷമായി ഇരുവരും സുഹൃത്തുക്കളാണ്, കുട്ടിക്കാലം മുതലേ ഒരുമിച്ചൊരു മ്യൂസിക് ചെയ്യണമെന്ന് ആഗ്രഹം ഇരുവര്‍ക്കുമുള്ളില്‍ ഉണ്ടായിരുന്നുവെന്നും  പ്രാര്‍ത്ഥന  പറഞ്ഞു.