play-sharp-fill
പ്രജ്ഞ സിംഗും പ്രതിരോധ സമിതിയിൽ ; കേന്ദ്ര സർക്കാർ രാജ്യത്തെ  അപമാനിക്കുകയാണെന്ന് കോൺഗ്രസ്സ്

പ്രജ്ഞ സിംഗും പ്രതിരോധ സമിതിയിൽ ; കേന്ദ്ര സർക്കാർ രാജ്യത്തെ അപമാനിക്കുകയാണെന്ന് കോൺഗ്രസ്സ്

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബിജെപി എംപി പ്രജ്ഞ സിംഗ് ഠാക്കൂറിനെ പ്രതിരോധ കാര്യങ്ങൾക്കുള്ള പാർലമെന്ററി സമി തിയിൽ ഉൾപ്പെടുത്തിയതിനെതിരേ രൂക്ഷ വിമർശനം. മാലേഗാവ് സ്‌ഫോടനകേസിൽ പ്രതി സ്ഥാനത്തുള്ള ബി.ജെ.പി എം. പി പ്രജ്ഞ സിംഗിനെ സമിതിയിൽ ഉൾപ്പെടുത്തിയതിലൂടെ സർക്കാർ പ്രതിരോധ സേനയെ തന്നെ അപമാനിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.


രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ഘാതകനായ നാഥു റാം ഗോഡ്‌സെക്ക് പരസ്യമായി ആദരം അർപ്പിച്ചും ബിജെപി എംപി അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ച ഇവരെ പാർലമെന്ററി സമിതിയുടെ ഭാഗമാക്കിയത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നാണ് കോൺഗ്രസ് സെക്രട്ടറി പ്രണവ് ഝാ പ്രതികരിച്ചത്. ഇത് രാജ്യത്തെ സേനകളെ മൊത്തത്തിൽ അപമാനിക്കുന്നതും എല്ലാ പാർലമെന്റ് അംഗങ്ങളെയും രാജ്യത്തെ പൗരൻമാരെ ഒട്ടാകെയും അപമാനിക്കുന്നതിന് തുല്യമാണെന്നും കോൺഗ്രസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനായ സമിതിയിലാണ് വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ പ്രജ്ഞ സിംഗിനെ ഉൾപ്പെടുത്തിയത്. മാലേഗാവ് കേസിൽ വിചാരണ നേരിടുന്ന പ്രജ്ഞ സിംഗ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നേടിയത്. ഇതിനുപുറമെ യുഎപിഎയും ഇവർക്ക് മേൽ ചുമത്തിയിരുന്നു.

പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി കൂടിയാലോചന കമ്മിറ്റിക്ക് കൂടിയാലോചന നടത്താനും ശുപാർശകൾ സമ്മർപ്പിക്കാനും മാത്രമാണ് അധികാരം ഉളളത്. സമിതിയുടെ ശുപാർശകൾ അംഗീകരിക്കണമെന്ന നിയമപരമായ ബാധ്യതയില്ല. പ്രതിപക്ഷ നിരയിൽ നിന്ന് കാശ്മീരിൽ വീട്ടു തടങ്കലിൽ കഴിയുന്ന ഫറൂക്ക് അബ്ദുള്ളയും ശരത് പവാറും ഈ സമിതിയിൽ ഉണ്ട്. മുൻ കേന്ദ്രമന്ത്രിയും രാജ്യസഭ എംപിയുമായ അൽഫോൻസ് കണ്ണന്താനവും സമിതിയിൽ ഉണ്ട്.

Tags :