video
play-sharp-fill

സൂപ്പര്‍ശരണ്യ ടീം വീണ്ടും ഒന്നിക്കുന്നു; പ്രണയവിലാസത്തിന്‍റെ ടീസര്‍ ശ്രദ്ധേയമാകുന്നു; വീഡിയോ കാണാം

സൂപ്പര്‍ശരണ്യ ടീം വീണ്ടും ഒന്നിക്കുന്നു; പ്രണയവിലാസത്തിന്‍റെ ടീസര്‍ ശ്രദ്ധേയമാകുന്നു; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖിക

കൊച്ചി: സൂപ്പര്‍ശരണ്യ ടീം വീണ്ടും ഒന്നിക്കുന്ന കോമഡി റൊമാന്‍റിക് കോമഡി ചിത്രം പ്രണയവിലാസത്തിന്‍റെ ടീസര്‍ എത്തി.

അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ചിത്രം ഫെബ്രുവരി 24ന് തിയറ്ററുകളിലെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

‘സൂപ്പര്‍ ശരണ്യ’ക്ക് ശേഷം അര്‍ജുന്‍ അശോകനും അനശ്വര രാജനും മമിതയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പ്രണയ വിലാസം.

ജ്യോതിഷ്, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. മിയ, ഹക്കിം ഷാ, മനോജ് കെ.യു. എന്നിവരാണ് മറ്റ് താരങ്ങള്‍.

ഛായാഗ്രഹണം ഷിനോസ്, സംഗീതം ഷാന്‍ റഹ്മാന്‍. സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവരാണ് നിര്‍മാണം.