
മാന്നാർ: പ്രണയം തലയ്ക്കുപിടിച്ച
വീട്ടമ്മ യുവാവിന്‍റെ വീട്ടിലെത്തി കുത്തിയിരുപ്പുസമരം നടത്തുകയും ഒടുവില്‍ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.
മാന്നാർ പെരിങ്ങലിപുറത്താണ് സംഭവം. പുതിയതായി സ്കൂളില്‍ അധ്യാപകനായി എത്തിയ ആളോടാണ് വീട്ടമ്മയ്ക്ക് പ്രണയം തോന്നിയത്. 30 ഉം 25 ഉം വയസുള്ള മക്കളുടെ മാതാവായ, ഭർതൃമതിയായ 52 വയസുള്ള വീട്ടമ്മയ്ക്കാണ് ഹയർസെക്കൻഡറി സ്കൂളില്‍ നിയമിതനായ അധ്യാപകനോട് പ്രണയം തോന്നിയത്.
അധ്യാപകന്‍റെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് പ്രണയം തലയ്ക്കു പിടിച്ച വീട്ടമ്മ ഇന്ന് അധ്യാപകന്‍റെ വീട്ടില്‍ ചെന്ന് ബഹളം വയ്ക്കുകയും വീട്ടില്‍ കുത്തിയിരിക്കുകയും ചെയ്തു. അധ്യാപകന്‍റെ വീട്ടുകാർ മാന്നാർ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടർന്ന് വനിതാ സിവില്‍ പോലീസ് ഓഫീസർ ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസുകാർ വീട്ടമ്മയോടു കാര്യങ്ങള്‍ സംസാരിച്ചുനില്‍ക്കെ അവർ ഓടി വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടുകയായിരുന്നു. കരയ്ക്ക് കയറ്റിയ വീട്ടമ്മ നിലവില്‍ മാവേലിക്കര ആശുപത്രിയില്‍ ചികിത്സയിലാണ്



