ഇൻസ്റ്റഗ്രാം വഴിയുള്ള പ്രണയം മൂന്നാം വർഷത്തിലേക്ക്: വിവാഹം ഉറപ്പിച്ചു: വരൻ ദുബായിൽ നിന്നെത്തി: അലങ്കരിച്ച വാഹനത്തിലെത്തിയ വരനെ 150 പേർ അനുഗമിച്ചു: വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിൽ എത്തി: അവിടം വിജനം: വധുവിന്റെ ഫോൺ സ്വിച്ച് ഓഫ് : വാവിട്ടു കരഞ്ഞ് വരൻ

Spread the love

മാണ്ഡിയാല: മൂന്ന് വര്‍ഷമായി ഇന്‍സ്റ്റഗ്രാം വഴി ബന്ധമുള്ള കാമുകി ചതിക്കുമെന്ന് ദീപക് കരുതിയതേയില്ല. വിവാഹം ഉറപ്പിച്ചാണ് ദീപക് ദുബായില്‍ നിന്നും പഞ്ചാബില്‍ എത്തിയത്.
ഫിറോസ്‌പൂരില്‍ അഭിഭാഷകയായ മൻപ്രീത് കൗറിനെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് മാണ്ഡിയാലയില്‍ എത്തിയത്.

വിവാഹദിവസം തീരുമാനിച്ചിരുന്നതിനാല്‍ ആഘോഷമായാണ് അലങ്കരിച്ച വാഹനങ്ങളില്‍ മോഗയിലേക്ക് ദീപകും സംഘവും എത്തിയത്. എല്ലാ ഒരുക്കങ്ങളും മോഗയില്‍ ചെയ്തതായി മൻപ്രീത് അറിയിച്ചിരുന്നു. ദീപകിന്റെ മാതാപിതാക്കള്‍ മന്‍പ്രീതിന്റെ മാതാപിതാക്കളുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. വിവാഹാവശ്യത്തിന് 50000 രൂപ മന്‍പ്രീതിന് നല്‍കുകയും ചെയ്തിരുന്നു.

മോഗയിലെത്തി വിവാഹവേദിയായ റോസ് ഗാർഡൻ പാലസ് തിരഞ്ഞപ്പോള്‍ തന്നെ ദീപകിനു അപകടം മണത്തു. അങ്ങനെ ഒരു ഓഡിറ്റോറിയം നിലവിലില്ല. കാത്തുനിന്നാല്‍ മതി അവിടെ ബന്ധുക്കള്‍ എത്തുമെന്ന് മന്‍പ്രീതിന്റെ ഉറപ്പ്. അഞ്ചുമണിയായിട്ടും ആരുംവന്നില്ല. മന്‍പ്രീതിന്റെ നമ്പറും സ്വിച്ച്‌ ഓഫ്. അപ്പോഴാണ്‌ ചതി വരനും കുടുംബവും തിരിച്ചറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വധുവിന്റെ ഫോട്ടോ പോലും വ്യാജമാണെന്ന തോന്നലാണ് ദീപകിന് അപ്പോള്‍ ഉണ്ടായത്. “വീട്ടിലെ ഒരുക്കങ്ങള്‍ക്ക് ഞങ്ങള്‍ ഒരുപാട് പണം മുടക്കി. കുറച്ച്‌ ആളുകളെ ക്ഷണിച്ചാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ വധുവാണ് ആവശ്യപ്പെട്ടത്

കുറഞ്ഞത് 150 പേരെങ്കിലും വേണമെന്ന്. അതുകൊണ്ട് അത്രയും ആളുകളെ കൊണ്ടുപോകേണ്ടിയും വന്നു. ” വരന്‍റെ പിതാവ് പ്രേം ചന്ദ് പറഞ്ഞു. മോഗ സിറ്റി സൗത്ത് പോലീസ് സ്റ്റേഷനില്‍ ദീപക് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായാണ് പോലീസ് പറഞ്ഞത്.