
കോട്ടയം: പ്രണയ ദിനത്തില്‍ റോസാപ്പൂക്കളുടെ കച്ചവടം പൊടി പൊടിക്കുന്നു. ഒരു റോസാപ്പൂവിനു 40 രൂപ മുതല്‍ നൂറു രൂപ വരെയുണ്ട്.
തമിഴ്നാട്ടിലെ പൂ മാർക്കറ്റില്‍ നിന്നാണ് കേരളത്തിലേക്ക് റോസാപ്പൂക്കള്‍ എത്തുന്നത്. പ്രണയ ദിനത്തില്‍ വലുപ്പം കൂടിയ പൂക്കള്‍ക്കാണ് ഡിമാൻഡ് ഏറെ. ചെറിയ പൂക്കള്‍ക്ക് വിലക്കുറവാണ്. 300 രൂപ മുതല്‍ 600 രൂപ വരെയുള്ള റോസ് ബൊക്കേകളും ഉണ്ട്.
ഇതോടൊപ്പം റോസ് ബാസ്ക്കറ്റുകളും വിവിധ ബ്രാൻഡ് ചോക്ലേറ്റുകളും ടെഡി ബെയറും ഒക്കെ വെച്ച പ്രണയ ദിന സ്പെഷ്യല്‍ ഗിഫ്റ്റുകളും തയാറാക്കി നല്‍കുന്നവർ ഉണ്ട്. ഇവയ്ക്ക് അഞ്ചൂറു രൂപ മുതലാണ് വില. വലുപ്പം അനുസരിച്ച് വില കൂടും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറച്ചുകൂടി ലക്ഷ്വറിയാക്കിയാല്‍ രണ്ടായിരം മുതല്‍ മൂവായിരം രൂപയ്ക്കും വരെയുള്ള ഗിഫ്റ്റ് തയാറാക്കി കൊടുക്കും. ഓർഡർ അനുസരിച്ചാണ് ഇവ തയാറാക്കി കൊടുക്കുന്നത്. ഇക്കുറി തരക്കേടില്ലാത്ത കച്ചവടം നടക്കുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.



