
അഭിനേതാവ് എന്നോ താരപുത്രന്റെ മകൻ എന്നോ അഹങ്കാരമില്ലാതെ ഒരു സാധാരണ മനുഷ്യനെ പോലെ ജീവിക്കുന്നയളാണ് പ്രണവ് മോഹൻലാൽ. അഡ്വഞ്ചറസ് യാത്രകളോടാണ് താരത്തിന് പ്രിയം.
സിനിമയേക്കാള്‍ യാത്രയെ ഇഷ്ടപ്പെടുന്ന പ്രണവ് മോഹൻലാല്‍ ആരാധകർക്ക് പിടികൊടുക്കാറില്ല. ആള്‍ക്കൂട്ടത്തില്‍ നിന്ന് മറഞ്ഞിരിക്കാനാണ് എന്നും താരപുത്രന്റെ ആഗ്രഹം
സിനിമയിൽ കാണുന്ന പ്രണവിനെ പൊതുവേദിയിൽ ആരും തന്നെ കാണാറില്ല. അപൂർവമായി മാത്രമാണ് താരം സോഷ്യൽമീഡിയയിൽ പോലും പ്രതികരിക്കാറുള്ളു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ഇത്തവണ ആരാധകർക്ക് സർപ്രൈസുമായി എത്തിയിരിക്കുകയാണ് താരപുത്രൻ. കവിതാ സമാഹരണത്തിന്റെ പണിപ്പുരയിലാണ് താനെന്നാണ് താരം ഇസ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്.
“കാത്തിരിക്കൂ, കവിതകള്‍ സമാഹരിച്ച് പുസ്തകമാക്കുന്ന ജോലിയിലാണ്” എന്ന ക്യാപ്ഷനോടെ പുസ്തകത്തിന്റെ കവർ ചിത്രമാണ് പങ്കുവെച്ചത്. ‘ലൈക്ക് ഡെസേർട്ട് ഡ്യൂണ്‍സ്’ എന്ന പേരും ചട്ടക്ക് മുകളില്‍ എഴുതിയിട്ടുണ്ട്.
നിരവധി പേരാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയിക്കുന്നത്. പ്രണവിന്റെ സഹോദരി വിസ്മയയും ചേട്ടന് കട്ട സപ്പോർട്ടുമായി രംഗത്തുവന്നിട്ടുണ്ട്. വിസ്മയ നേരത്തെ കവിതയുടെ വഴിയേയാണ്.
‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർ ഡസ്റ്റ്’ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. 2021-ല്‍ പുറത്തിറങ്ങിയ കവിതാസമാഹാരത്തിന്റെ മലയാള വിവർത്തനം ‘നക്ഷത്രധൂളികള്‍’ എന്ന പേരില്‍ പുറത്തിറങ്ങിയിരുന്നു.