video
play-sharp-fill

മലയാളത്തിന്റെ ഹൃദയ നായകന് ഇന്ന് പിറന്നാൾ ; ഈ വർഷവും നിന്നെ പോലെ സ്പെഷ്യല്‍ ആയിരിക്കട്ടെ, പ്രണവിന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

മലയാളത്തിന്റെ ഹൃദയ നായകന് ഇന്ന് പിറന്നാൾ ; ഈ വർഷവും നിന്നെ പോലെ സ്പെഷ്യല്‍ ആയിരിക്കട്ടെ, പ്രണവിന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

Spread the love

മകനും നടനുമായ പ്രണവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച്‌ മോഹൻലാല്‍. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു മകന് അച്ഛന്റെ സ്നേഹം നിറഞ്ഞ ആശംസ.

‘എൻ്റെ പ്രിയപ്പെട്ട അപ്പുവിന് ജന്മദിനാശംസകള്‍.. ഈ വർഷവും നിന്നെ പോലെ തന്നെ സ്പെഷ്യല്‍ ആയിരിക്കട്ടെ. ഒത്തിരി സ്നേഹം. അച്ചാ’, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ഒപ്പം പ്രണവിന്‍റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയത്.

അതേസമയം, വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രമാണ് പ്രണവിന്‍റേതായി ഏറ്റവും ഒടുവില്‍‍ റിലീസ് ചെയ്ത ചിത്രം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം സിനിമ സ്വപ്നം കണ്ട രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറഞ്ഞത്. ധ്യാന്‍ ശ്രീനിവാസന്‍ ആയിരുന്നു പ്രണവിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി, വിനീത്, ഷാന്‍ റഹ്മാന്‍, ആസിഫ് അലി, നീരജ് മാധവ് തുടങ്ങി ഒട്ടനവധി താരങ്ങള്‍ സിനിമയില്‍ അണിനിരന്നിരുന്നു. വന്‍ ഹിറ്റായ ഹൃദയം ടീം വീണ്ടും ഒന്നിച്ച ചിത്രം എന്ന ഖ്യാതിയും വര്‍ഷങ്ങള്‍ക്കു ശേഷത്തിന് ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമകളെക്കാള്‍ യാത്രയെ ഇഷ്ടപ്പെടുന്ന ആളാണ് പ്രണവ് മോഹന്‍ലാല്‍. ഒന്നാമന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ പ്രണവ് ആദിയിലൂടെയാണ് നായകനായി വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് ഇരുപത്തി ഒന്നാം നൂറ്റാണ്ട്, ഹൃദയം തുടങ്ങിയ സിനിമകളും പ്രണവിന്‍റേതായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി.

തന്‍റെ കവിത പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രണവ് ഇപ്പോള്‍. ‘ലൈക്ക് ഡെസേർട്ട് ഡ്യൂണ്‍സ്’ എന്നണ് കവിതാ സമാഹാരത്തിന്‍റെ പേര്. പ്രണവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പുസ്തകം ഉടന്‍ റിലീസ് ചെയ്യും. സഹോദരി വിസ്മയയും നേരത്തെ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു.