video
play-sharp-fill
പ്രണവ് സിനിമയിൽ പെട്ടുപോവുകയായിരുന്നു; മോഹൻലാൽ

പ്രണവ് സിനിമയിൽ പെട്ടുപോവുകയായിരുന്നു; മോഹൻലാൽ


സ്വന്തം ലേഖകൻ

കൊച്ചി: താനും പ്രണവും സിനിമയിൽ പെട്ടുപോവുകയായിരുന്നുവെന്ന് മോഹൻലാൽ. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം തുറന്നുപറഞ്ഞത്. പ്രണവിന് അഭിനയിക്കാൻ അത്ര താത്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സാവധാനം സിനിമയിലേക്ക് വരികയാണ്, ഇനി ഇഷ്ടപ്പെട്ടു തുടങ്ങണം.

അതുപോലെ ഞാനും സിനിമയിൽ പെടുകയായിരുന്നു. ആദ്യമെല്ലാം അഭിനയിക്കാൻ എനിക്കും ഇഷ്ടമില്ലായിരുന്നു, പിന്നെ ആ ഒഴുക്കിൽ പെട്ടുപോയി’ എന്ന് മോഹൻലാൽ പറഞ്ഞു. ‘പ്രണവിന്റെയൊക്കെ തലമുറയ്ക്ക് ഏറെ സാധ്യതകളുണ്ട്. കൂടുതൽ യാത്ര ചെയ്യാനൊക്കെ മകന്റെ പ്രായത്തിൽ ഞാനും ആഗ്രഹിച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് അതിന് കഴിയാതെ പോയി. പ്രണവിന്റെ യാത്രകൾ കാണുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group