
തിരുവനന്തപുരം: സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥിനെ നിയമിച്ചു. സംസ്ഥാനം നൽകിയ പാനലിൽ നിന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രണബ് ജ്യോതിനാഥിനെ തെരഞ്ഞെടുത്തത്.
2005 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പ്രണബ് കൊല്ലം മുൻ കളക്ടറാണ്. നിലവിൽ സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.
നിലവിലെ ചീഫ് ഇലക്ഷൻ ഓഫീസർ സഞ്ജയ് കൗൾ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ ഒഴിവിലാണ് നിയമനം. മാസങ്ങളായി സിഇഒ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് തെരഞ്ഞെടുപ്പ് സമയങ്ങളിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സഞ്ജയ് കൗളിന് പകരക്കാരനായി പ്രണബ് ജ്യോതിനാഥിനെ നിയമിച്ചത്.