ലോക കേരള സഭ വേദിയിൽ പ്രവാസ ജീവിതത്തിന്റെ കഥ പറഞ്ഞ് ‘സ്നേഹാകാശം’; നിശാഗന്ധിയിൽ ദൃശ്യ വിരുന്ന് അരങ്ങേറി

Spread the love

തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ‘സ്നേഹകാശം’ മാധ്യമമീഡിയ അവതരണം പ്രവാസ ജീവിതത്തിൻ്റെ വേദനയും. സ്നേഹവും ഓർമ്മകളും ഒരേസമയം പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് പകർന്നു. കേരളീയരുടെ ലോക പ്രവാസ ജീവിതത്തെ പ്രമേയമാക്കിയ ദൃശ്യവിരുന്ന് ഗൃഹാതുരത നിറഞ്ഞ അനുഭവമായി മാറി.

video
play-sharp-fill

എം. മുകുന്ദൻ്റെ പ്രവാസ കഥയെ ആസ്പദമാക്കിയ ഹ്രസ്വ ദൃശ്യാവിഷ്കാരം, ഇന്ത്യൻ ചലച്ചിത്രങ്ങളിൽ വിവിധ കാലഘട്ടങ്ങളിലെ ജനപ്രിയ പ്രവാസ ഗാനങ്ങളുടെ നൃത്താവതരണങ്ങൾ, സൂഫി, ഫ്ലമെൻകോ, ഐറിഷ് തുടങ്ങിയ അന്താരാഷ്ട്ര നൃത്തശൈലികൾ, പ്രവാസ ചരിത്രം അവതരിപ്പിക്കുന്ന എ.ഐ ദൃശ്യങ്ങളോടുകൂടിയ സ്‌ക്രീൻ പ്രദർശനം, കഥകളി, മോഹിനിയാട്ടം, സംഗീത ഗ്രാഫിക്സ് എന്നിവ സമന്വയിപ്പിച്ച അവതരണമായിരുന്നു ‘സ്നേഹാകാശം’.

നാടക–ചലച്ചിത്ര സംവിധായകൻ ഡോ. പ്രമോദ് പയ്യന്നൂരാണ് ‘സ്നേഹാകാശം’ എന്ന പരിപാടിയുടെ ആശയവും ആവിഷ്കാരവും നിർവഹിച്ചത്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നർത്തകി സിത്താര ബാലകൃഷ്ണൻ, കോറിയോഗ്രാഫറും നടന്മാരുമായ ഫിറോസ് ഖാൻ, ഷൈജു ഷാഡോസ്, നാട്യവേദയിലെയും ഗുരു ഗോപിനാഥ് നടനഗ്രാമത്തിലെയും കുട്ടികൾ വിവിധ കലാരംഗങ്ങളിലെ നൂറോളം കലാപ്രതിഭകൾ വേദിയിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group