video
play-sharp-fill

യുഡിഫ് കൺവീനർ എം.എം.ഹസ്സന്റെ ഉത്തരവ് കാറ്റിൽ പറത്തി മോൻസ് ജോസഫ് ; കടുത്തുരുത്തിയിൽ ജേക്കബ് ഗ്രൂപ്പിനെ ഇല്ലാതാക്കാനും അപമാനിക്കുവാനും ശ്രമിക്കുന്നതായി ജേക്കബ്ഗ്രൂപ്പ്‌ നിയോജകമണ്ഡലം പ്രസിഡണ്ടും യുഡിഎഫ് നിയോജകമണ്ഡലം സെക്രട്ടറിയുമായ പ്രമോദ് കടന്തേരി

യുഡിഫ് കൺവീനർ എം.എം.ഹസ്സന്റെ ഉത്തരവ് കാറ്റിൽ പറത്തി മോൻസ് ജോസഫ് ; കടുത്തുരുത്തിയിൽ ജേക്കബ് ഗ്രൂപ്പിനെ ഇല്ലാതാക്കാനും അപമാനിക്കുവാനും ശ്രമിക്കുന്നതായി ജേക്കബ്ഗ്രൂപ്പ്‌ നിയോജകമണ്ഡലം പ്രസിഡണ്ടും യുഡിഎഫ് നിയോജകമണ്ഡലം സെക്രട്ടറിയുമായ പ്രമോദ് കടന്തേരി

Spread the love

കോട്ടയം : എം എം ഹസൻ്റെ ഉത്തരവ് കാറ്റിൽ പറത്തി കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫ്.  ഇക്കഴിഞ്ഞ ലോകാസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കൺവീനർ എം.എം.ഹസ്സന്റെ നേതൃത്വത്തിൽ യുഡിഎഫ് കമ്മറ്റി രൂപീകരിച്ച് 20 മണ്ഡലത്തിലെയും ചെയർമാൻ, കൺവീനവർ, സെക്രട്ടറി എന്നീ പോസ്റ്റുകൾ ലോകാസഭ മണ്ഡലങ്ങളിലെ സ്ഥിരം കമ്മറ്റിയായി തീരുമാനിക്കുകയും ചെയ്തിരുന്നു.

എന്നാൽ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സെക്രട്ടറി ജേക്കബ് ഗ്രൂപ്പിലെ നിയോജക മണ്ഡലം പ്രസിഡന്റ്  പ്രമോദ് കന്തേരിയെ കമ്മറ്റിയിൽ ഉൾപ്പെടുത്താതെ യോഗങ്ങളും യുഡിഎഫ് പ്രസ്ഥാവനകളും ഇറക്കുകയും ഈ നടപടിയെക്കുറിച്ച് ആരാഞ്ഞപ്പോൾ ജേക്കബ് ഗ്രൂപ്പിലെ നിയോജക മണ്ഡലം പ്രസിഡന്റ്  പ്രമോദ് കടന്തേരിയോടും , ജില്ലാ പ്രസിഡന്റ് ടോമി വേധ ഗിരിയോടും മോൻസ് ജോസഫ് പറഞ്ഞത് ഇവിടെ അങ്ങനെ കീഴ് വഴക്കം ഇല്ലന്നും അത് തീരുമാനിച്ച എം എം ഹാസനോടും ചോദിക്കുക എന്നതായിരുന്നു മറുപടി.

യുഡിഎഫ് കേരള ഘടകത്തെ ആക്ഷേപിക്കുന്ന നിലപാട് എടുത്ത മോൻസ് ജോസഫ് യുഡിഎഫ് സംസ്ഥാന കൺവീനർ എം.എം.ഹസ്സനെ ആക്ഷേപിക്കുന്ന നിലപാടാണ് എടുത്തിരിക്കുന്നതെന്നും ചൂണ്ടി കാണിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമ സഭ, ലോകാസഭ, പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പിൽ മുന്നണിയിൽ യു ഡി എഫി ന് വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ജെകബ് ഗ്രൂപ്പിനെ കടുത്തുരുത്തി എം.എൽ എ കരുതി കൂട്ടി അപമാനിച്ച് ഇല്ലതാക്കാൻ ശ്രമിക്കുക ആണെന്നും.

കേരള കോൺഗ്രസ് ജേക്കബ് കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റും യുഡിഎഫ്സെക്രട്ടറിയുമായ പ്രമോദ് കടന്തേരി അരോപിച്ചു.

ഇത് സംബന്ധിച്ച് യുഡിഎഫ് കൺവീനർ എം എം.ഹസ്സന് പരാതി നൽകുമെന്നുംപ്രമോദ് അറിയിച്ചു.