play-sharp-fill
പ്രളയ ദുരിതാശ്വാസം: സർക്കാർ അടിയന്തര ധനസഹായം അനുവദിക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പ്രളയ ദുരിതാശ്വാസം: സർക്കാർ അടിയന്തര ധനസഹായം അനുവദിക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

സ്വന്തം ലേഖകൻ

കോട്ടയം: പ്രളയ ദുരിതത്തിലായ കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നു സർക്കാരിനോടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർദേശിച്ചു.


ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുന്നതിനും, ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നതിനും, വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനും, ജില്ലയിലെ പ്രളയ ബാധിത ഗ്രാമ പഞ്ചായത്തുകൾക്കും, മുനിസിപ്പാലിറ്റികൾക്കും, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കും വേണ്ട സഹായം സർക്കാർ അടിയന്തരമായി ധനസഹായം എന്ന നിലയിൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്ററുകൾ പ്രവർത്തിക്കുന്നതിന്റെ ഭാരിച്ച ചിലവുകൾ അധിക ചുമതലയായി വന്നതോടുകൂടി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ തനത് വരുമാനം ഗണ്യമായി കുറഞ്ഞതും സ്ഥിതി രൂക്ഷമായിരിക്കുകയാണ്.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ റവന്യൂ ഉൾപ്പെടെയുള്ള സർക്കാർ ഡിപ്പാർട്ട്‌മെന്റുകൾ കൂടുതൽ സഹായങ്ങൾ എത്തിക്കേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഗവൺമെന്റ് അടിയന്തര ധനസഹായം തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിക്കാത്ത പക്ഷം മുന്നോട്ടുപോകാൻ കഴിയില്ലാ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.