
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയും ഗാന്ധി സ്മാരക കേന്ദ്രവും ചേർന്നു നടത്തുന്ന ജനകീയ ക്ഷേമ പദ്ധതി ഉദ്ഘാടനം നാളെ രാവിലെ 10.30ന് കുട്ടികളുടെ ലൈബ്രറി രാഗം ഹാളിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ ഉദ്ഘാടനം ചെയ്യും.
പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷതവഹിക്കും. കുട്ടികളുടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ,ഗാന്ധി സ്മാരക കേന്ദ്രം സെക്രട്ടറി എം.അരവിന്ദാക്ഷൻ നായർ എന്നിവർ പ്രസംഗിക്കും. ഗാന്ധി സ്മാരക കേന്ദ്രം പ്രസിഡന്റ് എം.കുര്യൻ ക്ലാസ് നയിക്കും. പ്രകൃതി ചികിത്സ , കൃഷി എന്നിവയുമായ് ബന്ധപ്പെട്ട ആറ് മാസംനീളുന്ന പരിശീലന കോഴ്സും തുടർന്ന് നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


