
ബംഗളുരു: ലൈംഗിക പീഡനക്കേസില്‍ ഒളിവിലായിരുന്ന ശേഷം ബംഗളുരുവില്‍ മടങ്ങിയെത്തിയ ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച പുലർച്ചെ 12.40ഓടെയാണ് പ്രജ്വല്‍ രേവണ്ണ ജർമ്മനിയിലെ മ്യൂണിക്കില്‍ നിന്ന് ബെംഗളുരു കെമ്പഗൗഡ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ നിന്നാണ് പ്രജ്വലിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത് .
പ്രത്യേക അന്വേഷണ സംഘവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത മുൻനിറുത്തി വൻ പൊലീസ് സന്നാഹം വിമാനത്താവളത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലുഫ്‌താൻസ വിമാനത്തിലാണ് പ്രജ്വല്‍ എത്തിയത്. 34 ദിവസത്തിനുശേഷമാണ് പ്രജ്വല്‍ തിരിച്ചെത്തിയത്. പ്രജ്വല്‍ കബളിപ്പിക്കാൻ സാദ്ധ്യതയുള്ളതിനാല്‍ അന്വേഷണ സംഘം കനത്ത ജാഗ്രത പുലർത്തിയിരുന്നു.
ലുഫ്താൻസയില്‍ അല്ലാതെ മറ്റേതെങ്കിലും വിമാനത്തില്‍ വരാനും മറ്റേതെങ്കിലും വിമാനത്താവളത്തില്‍ ഇറങ്ങാനും സാദ്ധ്യത കണ്ട് എവിടെ എത്തിയാലും അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ മുൻകൂട്ടി സ്വീകരിച്ചു.