“ഉമ്മാ…. ഞാൻ മരിക്കുകയാണ് എന്നെ അല്ലെങ്കിൽ ഇവർ കൊല്ലും…. ” ; ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് തൃശ്ശൂർ വെള്ളാങ്ങല്ലൂരിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു ; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

Spread the love

തൃശ്ശൂർ : വെള്ളാങ്ങല്ലൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുംകോണം സ്വദേശി നൗഫലിന്റെ ഭാര്യ ഫസീല(23) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് ഫസീലയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്, ഭർതൃ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്,

സംഭവത്തിൽ ഭർത്താവ് നൗഫലിനെ  പോലീസ് കസ്റ്റഡിയിൽ എടുത്തു. യുവതി സ്വന്തം മാതാവായ വാട്സ്ആപ്പ് മെസ്സേജിൽ ഭർത്താവ് തന്നെ ഉപദ്രവിച്ചതായും ഭർതൃ മാതാവ് തെറി വിളിച്ചതായും പറയുന്നുണ്ട്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഉമ്മാ ഞാൻ രണ്ടാമതും ഗർഭിണിയാണ്.. നൗഫൽ എന്റെ വയറ്റിൽ കുറേ ചവിട്ടി എനിക്ക് വേദനിച്ചപ്പോൾ ഞാൻ കഴുത്തിൽ പിടിച്ചു, നൗഫൽ കള്ളം പറയുകയാണ്, ഇവിടത്തെ ഉമ്മ എന്നെ തെറിവിളിച്ചു…ഉമ്മാ ഞാൻ മരിക്കുകയാണ് അല്ലെങ്കിൽ ഇവരെന്നെ കൊല്ലും… ” എന്നിങ്ങനെയാണ് യുവതി മാതാവിന് അയച്ചിരിക്കുന്ന മെസ്സേജ്.

ഇതിനു ശേഷമാണ് യുവതി ജീവനൊടുക്കിയത്.