video
play-sharp-fill

പ്രധാനമന്ത്രിയുടെ സുരക്ഷാ ഭീഷണി, ഇന്റലിജൻസ് റിപ്പോർട്ടിൽ ഭരണകക്ഷി പാർട്ടികളുടെ പേരും, നടപടിയെടുക്കുമോയെന്ന് കെ സുരേന്ദ്രൻ

പ്രധാനമന്ത്രിയുടെ സുരക്ഷാ ഭീഷണി, ഇന്റലിജൻസ് റിപ്പോർട്ടിൽ ഭരണകക്ഷി പാർട്ടികളുടെ പേരും, നടപടിയെടുക്കുമോയെന്ന് കെ സുരേന്ദ്രൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട് സംസ്ഥാന ഇന്റലിജൻസ് പുറത്തുവിട്ട റിപ്പോർട്ടിൽ ഭരണകക്ഷിയുമായി ബന്ധമുള്ള രണ്ടു രാഷ്ട്രീയ പാർട്ടികളുടെ പേരുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിലവിൽ മന്ത്രിസ്ഥാനം അലങ്കരിക്കുന്ന ഭരണകക്ഷിയിലുള്ള പാർട്ടിയെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ പാർട്ടിയെ മുന്നണിയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ എന്ന് സുരേന്ദ്രൻ ചോദിച്ചു.

രാജ്യത്തിന് ഭീഷണിയായിട്ടുള്ള തീവ്രവാദി ശക്തികളുടെ പേരിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ പേര് എങ്ങനെ വന്നുവെന്നതിൽ മുഖ്യമന്ത്രി മറുപടി പറയണം. ‘ചില രാഷ്ട്രീയ സംഘടനകളെക്കുറിച്ചും മത സംഘടനകളെക്കുറിച്ചും ഗുരുതരമായ
വിവരങ്ങളാണ് ഇന്റലിജൻസ്
റിപ്പോർട്ടിലുള്ളത്. അത്തരം സംഘടനകളെക്കുറിച്ചുള്ള സംസ്ഥാന
സർക്കാരിന്റെ നിലപാട് എന്താണ് ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ രാഷ്ട്രീയ പാർട്ടികളായി പ്രവർത്തിക്കുന്ന ചില മത സംഘടനകളുടെ പേരു വിവരമടക്കം അതിലുണ്ട്. അത്തരം സംഘടനകളിൽ രണ്ടെണ്ണമെങ്കിലും ഇടതുമുന്നണിയിലെ ഘടകകക്ഷികളാണ്. സിപിഎമ്മിന്റെ ഘടകകക്ഷികളായ രണ്ട് സംഘടനകളെപ്പറ്റിയും ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശമുണ്ട്. ആ സംഘടനകളെ ഇടതുമുന്നണിയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ? സംസ്ഥാന ഭരണത്തിൽ മന്ത്രിപദം കയ്യാളുന്ന

ഒരു പാർടിയെക്കുറിച്ച് സംസ്ഥാന പൊലീസിന്റെ ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്. സംസ്ഥാന സർക്കാർ എന്തിനാണ് അത്തരം ആളുകളെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്നത്? – സുരേന്ദ്രൻ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്ന ഒരു പരിപാടിയും തടസ്സപ്പെടില്ലെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞു.

Tags :