video
play-sharp-fill
പ്രധാനമന്ത്രി ഗുരുതരാവസ്ഥയില്‍; അഫ്ഗാനില്‍ ഇടക്കാല പ്രധാനമന്ത്രിയെ പ്രഖ്യാപിച്ച് താലിബാന്‍

പ്രധാനമന്ത്രി ഗുരുതരാവസ്ഥയില്‍; അഫ്ഗാനില്‍ ഇടക്കാല പ്രധാനമന്ത്രിയെ പ്രഖ്യാപിച്ച് താലിബാന്‍

സ്വന്തം ലേഖകൻ

താലിബാന്‍: അഫ്ഗാനിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയായി മൗലവി അബ്ദുൾ കബീറിനെ താലിബാൻ പരമോന്നത നേതാവ് ഹൈബത്തുള്ള അഖും സാദ നിയമിച്ചു. പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസ്സൻ അഖുൻദിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായതിനെ തുടർന്നാണ് ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത് എന്നാണ് റിപ്പോർട്ട്.

2021ൽ അഫ്ഗാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയത് മുതൽ മുഹമ്മദ് ഹസ്സൻ അഖുൻദ് ആണ് പ്രധാനമന്ത്രി. ഹസ്സന് ഹൃദയ സംബന്ധമായ അസുഖമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താലിബാൻ പുറത്തുവിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1991ൽ താലിബാൻ അധികാരം പിടിച്ചെടുത്തപ്പോൾ നംഗർഹാർ പ്രവിശ്യ ഗവർണറായിരുന്നു പുതിയ പ്രധാനമന്ത്രി കബീർ. യുഎസ് സേന അഫ്ഗാനിൽ നിന്ന്പിൻമാറുന്നതിനുള്ള ഉടമ്പടിയിൽ ഒപ്പിട്ട നേതാവ് കൂടിയാണ് കബീർ.

Tags :